Click to learn more 👇

മിസ്റ്റര്‍ കേരള ട്രാന്‍സ്മെന്‍ പ്രവീണ്‍ നാഥ് അന്തരിച്ചു


 കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ പ്രവീണ്‍ നാഥ് അന്തരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ പ്രവീണ്‍ നാഥിനെ കണ്ടെത്തിയിരുന്നു.

മിസ്റ്റര്‍ കേരള ട്രാന്‍സ്മെന്‍ എന്ന രീതിയില്‍ പ്രവീണ്‍ നാഥ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പ്രണയ ദിനത്തില്‍ വിവാഹിതരായ പ്രവീണ്‍ നാഥും രിഷാന ഐഷുവും വേര്‍പിരിയുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും പ്രവീണ്‍ വിശദീകരിച്ചിരുന്നു.

ഇത്തരം വാര്‍ത്തകളുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായെന്നും പ്രവീണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണ വാര്‍ത്തയും വരുന്നത്. പ്രവീണിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വേര്‍പിരിയല്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

2021ല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ കേരളയായിരുന്നു പ്രവീണ്‍. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള മിസ് മലബാര്‍ പട്ടം നേടിയ ആളാണ് റിഷാന.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.