Click to learn more 👇

സംസ്ഥാനത്തുടനീളം വ്യാപക തട്ടിപ്പ്, ഡിവൈഎസ്‌പിയുടെ ഭാര്യ അറസ്‌റ്റില്‍


 സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്.

റെയില്‍വേയില്‍ ജോലി വാഗ്ദാനം വാങ്ങി നല്‍കാമെന്നും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. മലപ്പുറം പൊലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിരവധി സാമ്ബത്തിക തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു.

മലപ്പുറം സ്വദേശിനിയായ യുവതി നല്‍കിയ സാമ്ബത്തിക തട്ടിപ്പ് കേസിലാണ് നുസ്രത്ത് ഇപ്പോള്‍ അറസ്റ്റിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്റ്റേഷനുകളിലായി ഒമ്ബത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്ബത്തിക തട്ടിപ്പുകള്‍ ഇവര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ആട്ടിമറിക്കാൻ ഡിവൈഎസ്പി ശ്രമിക്കുന്നു എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.