Click to learn more 👇

ഹെല്‍മറ്റില്ലാതെ 'പിക്കപ്പ് വാന്‍' ഓടിച്ചു; 500 രൂപ പിഴയടക്കാന്‍ ഡ്രൈവറിന് നോട്ടീസയച്ച്‌ MVD; വീഡിയോ കാണാം


 തിരുവനന്തപുരം: ഹെല്‍മറ്റ് വെക്കാതെ പിക്കപ്പ് വാന്‍ ഓടിച്ചതിന് ഡ്രൈവറിന് നോട്ടീസയച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്.

വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീറിന് കിട്ടിയത് മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിചിത്ര നോട്ടീസ്. ഹെല്‍മറ്റില്ലാതെ ഓടിക്കുന്ന ബൈക്കിന്‍റെ ചിത്രം സഹിതമാണ് പിക്കപ്പ് വാന്‍ രജിസ്ട്രേഷന്‍ നമ്പറിൽ ചെല്ലാന്‍ നോട്ടീസ് അയച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ബഷീറിന്‍റെ മൊബൈലിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് ആറ്റിങ്ങല്‍ ഓഫീസില്‍ നിന്ന് സന്ദേശമെത്തിയത്. 500 രൂപ പിഴ കൊടുക്കണമെന്നായിരുന്നു നിര്‍ദേശം. ലിങ്ക് തുറന്ന് വാഹന നമ്ബര്‍ പരിശോധിച്ചപ്പോഴാണ് KL02BD5318 വാഹന ഗുഡ്സ് ക്യാരിയറാണെന്ന് മനസ്സിലായത്.

ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസില്‍ പറയുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരില്‍വച്ച്‌ എംവിഡി ക്യാമറക്കണ്ണില്‍പ്പെട്ട ബൈക്കിന്‍റെ ചിത്രത്തിൽ രജിസ്റ്റര്‍ നമ്പറും വ്യക്തമല്ല.

Video courtesy Asianet News

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.