പാമ്പുകളെ പേടിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ ഉത്തര്‍പ്രദേശിലെ കാജോള്‍ എന്ന പെണ്‍കുട്ടിയുടെ കളിക്കൂട്ടുകാര്‍ രാജവെമ്ബാലയടക്കമുള്ള വിഷ പാമ്ബുകളാണ്.
കൊച്ചുകുട്ടിയായിരിക്കുമ്ബോള്‍ തൊട്ട് പെണ്‍കുട്ടി പാമ്ബുകളോട് ചങ്ങാത്തം കൂടാന്‍ തുടങ്ങി.
പാമ്ബുകള്‍ക്കൊപ്പമുള്ള കാജോളിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാജോളിന്റെ പിതാവ് പാമ്ബുപിടിത്തക്കാരനാണ്. അതിനാല്‍ത്തന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ പാമ്ബുകളോടുള്ള ഭയം മാറി, പകരം സ്‌നേഹം വന്നു.
രാവിലെ എഴുന്നേറ്റാല്‍ ഭക്ഷണമടക്കം പാമ്ബുകള്‍ക്കൊപ്പമാണ്. അവയെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാല്‍ സ്കൂളില്‍ വരെ പോകാന്‍ മടിയായിരുന്നു. കാജോളിന് നിരവധി തവണ പാമ്ബ് കടിയേറ്റിട്ടുണ്ട്. എന്നാലും അവയോടുള്ള സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. മാത്രമല്ല അവളും ഇപ്പോള്‍ പാമ്ബ് പിടിക്കാന്‍ പോകാറുണ്ട്. പെണ്‍കുട്ടിയുടെ അമ്മയ്‌ക്ക് ഇതിനോട് എതിര്‍പ്പാണ്.