കാട്ടിലൂടെ കടന്നുപോകുന്ന പാതയിലൂടെ സഞ്ചരിക്കുമ്ബോള്‍ വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തരുതെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം.
ഇത് പാലിക്കാതെ ചിലര്‍ അപകടത്തില്‍പ്പെട്ടതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് അരികില്‍ നിന്ന് സെല്‍ഫിയെടുത്തും മറ്റും അഭ്യാസപ്രകടനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പ്രശ്‌നങ്ങളില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും. ഇപ്പോള്‍ കൈകള്‍ കൂപ്പി നമസ്‌കരിച്ച് കാട്ടാനയ്ക്ക് അരികിലേക്ക് പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
തമിഴ്‌നാട് ധര്‍മപുരിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വീഡിയോയില്‍ യുവാവ് കാട്ടാനയ്ക്കടുത്തേക്ക് നടന്നടുക്കുന്നത് കാണാം. പിന്നീട് കൈകള്‍ കൂപ്പി നമസ്‌കരിച്ചും കൈ ഉയര്‍ത്തിയുമെല്ലാം ഇയാള്‍ റോഡരികില്‍ കാട്ടാനയുടെ മുന്നില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആനയെ പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള യുവാവിന്റെ പ്രവൃത്തികള്‍ക്കെതിര വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
യുവാവിന്റെ പ്രവൃത്തി കണ്ട് ആന കാട്ടിലേക്ക് മാറുന്നതും മണ്ണും കുറ്റിച്ചെടികളും മറ്റും തുമ്ബിക്കൈ കൊണ്ടും മുന്‍കാലുകള്‍ കൊണ്ടും ഇയാള്‍ക്ക് നേരെ വലിച്ചെറിയുന്നതും കാണാം. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെയായിരുന്നു ഇയാളുടെ സാഹസിക പ്രകടനങ്ങള്‍.ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സാകേത് ബഡോലയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
Tolerating such irritating morons is not easy. This is the precisely why they are revered as the gentle giants. #Elephants #Respect#WhatsappForward pic.twitter.com/UwWUFVsGX3