ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്, അല്ലേ? ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന വീഡിയോകള്‍ ഏറെയുണ്ട്.
ഇവയ്ക്ക് പുറമെ കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളുമുണ്ട്.
ഇത്തരം വീഡിയോകളാണ് സത്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം വലിയ രീതിയില്‍ പ്രചരിക്കാറ്. രസകരമായ ചെറിയ അബദ്ധങ്ങളോ അല്ലെങ്കില്‍ സംഭവങ്ങളോ തൊട്ട് നമ്മെ പേടിപ്പെടുത്തുന്ന, അല്ലെങ്കില്‍ അതിശയിപ്പിക്കുന്ന അപകടങ്ങള്‍ വരെ ഇങ്ങനെ വൈറലാകുന്ന വീഡിയോകളില്‍ ഉള്ളടക്കങ്ങളായി വരാറുണ്ട്.
സമാനമായ രീതിയിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് രണ്ട് വര്‍ഷം മുമ്ബ് പുറത്തുവന്ന വീഡിയോ ആണ്. ഇപ്പോള്‍ വീണ്ടും ഇത് വൈറലായിരിക്കുകയാണ്.
സംഗതി, മൂന്ന് കുട്ടികള്‍ ഒരു പുഴയില്‍ ചാടിക്കളിക്കുന്നതിനിടെയുണ്ടാകുന്ന അപ്രതീക്ഷിതമായ അപകടമാണ് വീഡിയോയില്‍ കാണുന്നത്. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിന്നാണ് വീഡിയോ പകര്‍ത്തപ്പെട്ടിട്ടുള്ളത്. ഇവിടെ ഒരുള്‍നാടന്‍ പ്രദേശം. കാണാന്‍ ഭംഗിയുള്ളൊരു പുഴ. ഇതില്‍ കരയോട് ചേര്‍ന്നുള്ള ഭാഗത്തായി, വലിയ ആഴമില്ലാത്തിടത്ത് മൂന്ന് ചെറിയ കുട്ടികള്‍ കളിക്കുകയാണ്. ഇതിനിടെ ഒരു കുട്ടി മുങ്ങിപ്പോകുകയാണ്. അപ്പോഴും എന്താണ് സംഭവമെന്ന് നമുക്ക് മനസിലാകില്ല.
സെക്കന്‍ഡുകള്‍ക്കകം കാര്യം വ്യക്തമാവുകയാണ്. വെള്ളത്തിനടിയില്‍ നിന്ന് കൂറ്റനൊരു ഹിപ്പൊപ്പൊട്ടാമസ് കുട്ടിയെ വിഴുങ്ങാനുള്ള ശ്രമം നടത്തിയിരിക്കുകയാണ്. ഇത് കണ്ട് മറ്റ് കുട്ടികള്‍ ഉറക്കെ നിലവിളിക്കുന്നുണ്ട്. കരയില്‍ നിന്ന് ദൃശ്യം പകര്‍ത്തുകയായിരുന്ന വ്യക്തി, ഉടന്‍ തന്നെ ഫോണ്‍ ഉപേക്ഷിച്ച് അങ്ങോട്ട് പോകുന്നതിനാല്‍ വീഡിയോ അവിടെ വച്ച് കട്ടാവുകയാണ്.
എന്നാല്‍ ഹിപ്പൊപ്പൊട്ടാമസ് വിഴുങ്ങാന്‍ ശ്രമിച്ച കുഞ്ഞിനെ പിന്നീട് ജീവനോടെ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ അറിയിച്ചിട്ടുള്ളത്. ഈ കുട്ടിയെ ഹിപ്പോ തന്നെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നുവത്രേ. എന്തായാലും പേടിപ്പെടുത്തുന്ന വീഡിയോ ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയിലാകെ പങ്കുവയ്ക്കപ്പെടുകയാണ്.
No one expects the Hippo. pic.twitter.com/DExoVI8ZQG