ജയ്പുര്‍: അവസാന ഓവറിലെ അവസാന പന്ത് വരെ ട്വിസ്റ്റുകള്‍ നിറഞ്ഞ പോരില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ ചീട്ടുകീറി സണ്‍റൈസേഴ്സ് ഹൈദരാബാദ്.
215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ എസ്ആര്‍എച്ച് നാല് വിക്കറ്റിന്‍റെ കിടിലൻ വിജയമാണ് നേടിയെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‍ലര്‍ (95), നായകൻ സഞ്ജു സാംസണ്‍ (66*) എന്നിവരുടെ കരുത്തിലാണ് റോയല്‍സ് തേരോട്ടം നടത്തിയത്. സണ്‍റൈസേഴ്സ് ബൗളര്‍മാരെ തലങ്ങും വിലങ്ങുമിട്ട് ബട്‍ലര്‍ - സഞ്ജു സഖ്യം അടിച്ചൊതുക്കി. ഇരുവരുടെയും മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാജസ്ഥാൻ കുറിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ യാൻസനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. രാജസ്ഥാന്‍റെ അടിക്ക് അഭിഷേക് ശര്‍മ (55), രാഹുല്‍ ത്രിപാഠി (47), എന്നിവരിലൂടെയാണ് സണ്‍റൈസേഴ്സ് മറുപടി നൽകിയത്. റോയല്‍സിനായി ചഹാല്‍ നാല് വിക്കറ്റുകള്‍ പേരിലാക്കി.
അവസാന ഓവറില്‍ 17 റണ്‍സാണ് എസ്ആര്‍എച്ചിന് വേണ്ടിയിരുന്നത്. ഒരിക്കല്‍ കൂടെ സന്ദീപ് ശര്‍മ്മയിലേക്ക് രക്ഷാപ്രവര്‍ത്തനമെന്ന ദൗത്യം എത്തിച്ചേര്‍ന്നു. രണ്ടാമത്തെ പന്ത് സിക്സിന് പറത്തി സമദ് ആവേശം കൂട്ടി. ഒടുവില്‍ രണ്ട് പന്തില്‍ ആറ് റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. അവസാന പന്തില്‍ സമദിന്‍റെ വിക്കറ്റ് വീണെങ്കിലും അത് നോ ബോളായി കലാശിച്ചു. വീണ്ടും എറിഞ്ഞപ്പോള്‍ ബൗണ്ടറി നേട്ടതോടെ സമദ് എസ്ആര്‍എച്ചിന്‍റെ ഹീറോയായി. വീഡിയോ കാണാം
This is the best league in the world and you can't change our minds 🔥
Congrats Samad, hard luck, Sandeep!#RRvSRH #TATAIPL #IPLonJioCinema pic.twitter.com/phHD2NjyYI