ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ? ഹാപൂരില്‍ നിന്നുള്ളതാണ് വീഡിയോ.
ദേശീയ പാത 9ന് സമീപമുള്ള ഹോട്ടല്‍ രാജ ജി ഹവേലിയിലേക്ക് നിയന്ത്രണം വിട്ട കാർ പഞ്ഞു കയറിയുന്നതാണ് വീഡിയോ.
നിരവധി പേരെ ഇടിച്ച് തെറിപ്പിച്ചാണ് കാർ ഹോട്ടലിലേക്ക് പാഞ്ഞു കയറുന്നത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം.
കാമുകിയുടെ ജന്മദിനം ആഘോഷിക്കാൻ ഹോട്ടലിലെത്തിയ യുവാവ് ആണ് മരിച്ചവരില്‍ ഒരാള്‍. ഹോട്ടലിന്റെ പടിക്കെട്ട് ഇറങ്ങി പോകുന്നവരെയും അങ്കണത്തില്‍ ഇരുന്നവരെയുമാണ് കാർ ഇടിച്ചുത്തെറിപ്പിച്ചത്.
അപകടത്തിന് ശേഷം ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റവർ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡ്രൈവറെ പിടികൂടാൻ വ്യാപകമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.
खौफनाक हादसे का ये वीडियो हापुड़ का है.. नेशनल हाईवे 9 पर बने राजा हवेली होटल में तेज रफ्तार कार लोगों को टक्कर मारते हुए घुस गई.. हादसे में अजीत पाल नाम के युवक की मौत हो गई है. होटल में अजीत पाल की प्रेमिका की बर्थडे पार्टी चल रही थी. अजीत प्रेमिका को विश करने वहां गया था. इसी… pic.twitter.com/YDgfJRDsDF