Click to learn more 👇

പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചോര്‍ച്ചയോടുചോര്‍ച്ച; ഐ പി എല്‍ ഫൈനലിനെത്തിയവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം


 അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റാൻസും പോരാടുന്ന ഐ പി എല്‍ ഫൈനല്‍ കാണാനെത്തിയ ആരാധകരുടെ ഹൃദയങ്ങളിലേയ്ക്ക് കനത്ത മഴ പെയ്‌തിറങ്ങിയപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥകൂടി പുറത്തായിരിക്കുകയാണ്.

അഹമ്മദാബാദിലെ 'നരേന്ദ്രമോദി സ്റ്റേഡിയം' ചോര്‍ന്നൊലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. ഇന്നലെ പെയ്‌ത കനത്ത മഴയില്‍ സ്റ്റേഡിയത്തിലെ ഗാലറിയുടെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് കാണാം.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരേസമയം 1.32 ലക്ഷം പേര്‍ക്ക് കളി കാണാൻ സാധിക്കും. 2021ലാണ് സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കിപ്പണിത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തത്. ഐ പി എല്‍ ഫൈനലിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ ജോയിന്റ് ഇന്നവേഷൻ സെന്ററിന്റെ ഉദ്ഘാടനം നടന്നിരുന്നു. 

ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ലോകകപ്പ് മത്സത്തിലെ പ്രധാന വേദികളിലൊന്ന് നരേന്ദ്ര മോദി സ്റ്റേഡിയമായതിനാല്‍ ചോര്‍ന്നൊലിക്കുന്ന കാഴ്‌ച രാജ്യത്തിനുതന്നെ അപമാനമാവും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.