കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് തന്ത്രപൂര്‍വം പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്.
തുടര്‍ന്ന് ബൈക്ക് യാത്രികനു പിഴ ചുമത്തി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് യുവാവിന് 5000 രൂപ പിഴയും, ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും ചുമത്തി.
വാഹനം നിര്‍ത്താതെ പോയതിന് 1000 പിഴയും, ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപയുമാണ് പിഴ ചുമത്തിയത്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് ന്യൂറോ വാര്‍ഡില്‍ ഒരു ദിവസത്തെ സന്നദ്ധ സേവനവും നടത്താന്‍ നിര്‍ദേശം നല്‍കി. വീഡിയോ കാണാം