Click to learn more 👇

ഓടുന്ന ബൈക്കിലിരുന്ന് സ്വവര്‍ഗ ദമ്ബതികളുടെ ചൂടന്‍ ചുംബനവും കെട്ടിപ്പിടിത്തവും; വൈറൽ വീഡിയോ ‍കാണാം


 ചെന്നൈ: ഓടുന്ന ബെെക്കിലിരുന്ന് പരസ്പരം ചുംബിച്ച്‌ സ്വവര്‍ഗ ദമ്ബതികള്‍. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഹീറോ സ്‌പ്ലെന്‍ഡര്‍ ബെെക്കിലാണ് രണ്ട് പെണ്‍കുട്ടികള്‍ അഭിമുഖമായി ഇരുന്ന് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തത്.

ഇവരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇവര്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും വരുന്നുണ്ട്. 30000ഓളം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്.


ഇത്തരത്തില്‍ അടുത്തിടെയായി ഇന്ത്യയില്‍ നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ അജ്‌മീറിലായിരുന്നു ഇത് നടന്നത്. 

ഇതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യുവതി പെട്രോള്‍ ടാങ്കിന് മുകളിലായി യുവാവിന്റെ നേരെയായി ഇരിക്കുകയാണ്. ബൈക്ക് ഓടിക്കുന്നതിനിടെ ഇരുവരും ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കമിതാക്കള്‍ അജ്‌മീറില്‍ നിന്ന് പുഷ്‌കറിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അഭ്യാസ പ്രകടനം.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.