കാട്ടില്‍ നിന്നും പകര്‍ത്തിയ മൃഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.
അതുപോലെ ഒരു വീഡിയോയാണ് ഇതും. രന്തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഒരു ആണ്‍കടുവയും പെണ്‍കടുവയുമാണ് വീഡിയോയില്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വിജയ് കുമാവത് ആണ് യുട്യൂബില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ വീഡിയോ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു.
വീഡിയോയില്‍ ആണ്‍കടുവ താന്‍ ഇരയായി കീഴ്പ്പെടുത്തിയ മാനിന്റെ ശരീരം ഭക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് ആദ്യം തന്നെ കാണുന്നത്. എന്നാല്‍, ഇവിടേക്കെത്തിയ പെണ്‍കടുവ ഈ മാനിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതോടെയാണ് വീഡിയോ കൂടുതല്‍ ഭയാനകമായിത്തീരുന്നത്. ആണ്‍സിംഹമാണ് മാനിനെ കീഴ്പ്പെടുത്തിയത് എങ്കിലും അതിന് വേണ്ടിയുള്ള രണ്ട് കടുവകളുടെ ഭയാനകമായ പോരാട്ടമാണ് വീഡിയോ.
പെണ്‍കടുവ ആണ്‍കടുവ കീഴ്പ്പെടുത്തി സ്വന്തമാക്കിയ മാനിനെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ആണ്‍കടുവ ഉടനടി തന്നെ പെണ്‍കടുവയെ സ്ഥലത്ത് നിന്നും ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അങ്ങനെ പെട്ടെന്നൊന്നും തോറ്റ് ഓടിപ്പോവാന്‍ പെണ്‍കടുവ തയ്യാറാകുന്നില്ല. ഇതോടെ രണ്ട് കടുവകളും തമ്മില്‍ പോരാട്ടം തന്നെയായി. പൊരിഞ്ഞ പോരാട്ടം തന്നെയാണ് മാനിന് വേണ്ടി പിന്നെയവിടെ നടന്നത്. താന്‍ കീഴ്പ്പെടുത്തി സ്വന്തമാക്കിയ ഇരയെ അത്ര എളുപ്പത്തില്‍ ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ ആണ്‍കടുവ തയ്യാറാവും എന്ന് തോന്നുന്നുണ്ടോ? ആണ്‍കടുവ അതിന് തയ്യാറായില്ല എന്ന് മാത്രമല്ല പോരാട്ടത്തില്‍ പെണ്‍കടുവയെ തോല്‍പ്പിക്കുകയും ചെയ്തു.
പിന്നാലെ, പെണ്‍കടുവ തോല്‍വി സമ്മതിക്കുകയും ചെയ്തു. ശേഷം ആണ്‍കടുവ തന്റെ ഇരയെ തനിച്ച് ഭക്ഷിക്കുന്നതിന് വേണ്ടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. അധികം വൈകാതെ തന്നെ വീഡിയോ വൈറലായി. ഭയപ്പെടുത്തുന്ന വീഡിയോ എന്നാണ് പലരും ഇതിനോട് പ്രതികരിച്ചത്. കാട്ടിലെ വേട്ടയാടലും സ്വന്തമാക്കലും പോരാട്ടവും പോരാട്ടവീര്യവും എല്ലാം വെളിപ്പെടുത്തുന്നതാണ് വീഡിയോ എന്ന കാര്യത്തില്‍ സംശയമില്ല.
വീഡിയോ കാണാം: