Click to learn more 👇

ശുചിമുറിയിൽ കയറി മുകളിലേക്കൊന്ന് നോക്കി; കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെ! - നടുക്കുന്ന വീഡിയോ കാണാം


 ശുചിമുറിയിൽ കയറി കതകടച്ച ശേഷം കൂറ്റനൊരു പെരുമ്പാമ്പിനെ കണ്ടാലോ? പേടിച്ച് ഹൃദയസ്തംഭനം വരെ ഉണ്ടായേക്കാം. 

അത്തരമൊരു അവസ്ഥയിലൂടെയാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ഓസ്ട്രേലിയയിലെ ക്വീൻസ്ലണ്ട് സ്വദേശിയായ ഒരു വ്യക്തി കടന്നുപോയത്. ടോയ്‌ലറ്റിൽ കയറിയ ശേഷം മുകളിലേക്ക് നോക്കിയ അദ്ദേഹം കണ്ടത് ഷവർ സ്ക്രീനിന് മുകളിൽ ചുറ്റുപിണഞ്ഞിരിക്കുന്ന കൂറ്റനൊരു പെരുമ്പാമ്പിനെയാണ്.

ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ട വീട്ടുടമ ആദ്യം പരിഭ്രാന്തനായെങ്കിലും ഉടൻതന്നെ ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങുകയും പാമ്പുപിടുത്ത വിദഗ്ധരെ വിവരം അറിയിക്കുകയായിരുന്നു. 

ഹഡ്സൺ സ്നേക്ക് ക്യാച്ചിങ് എന്ന സ്ഥാപനത്തിന്റെ സഹായമാണ് അദ്ദേഹം നേടിയത്. വിവരം ലഭിച്ച ഉടൻതന്നെ സ്ഥാപനത്തിലെ ജീവനക്കാരനായ ആന്റണി ജാക്സൺ സ്ഥലത്തെത്തുകയും ചെയ്തു. ഷവർ സ്ക്രീനിന് സമീപത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങൾ പാമ്പ് തട്ടി താഴെയിട്ടിരുന്നു. പാമ്പിനെ കണ്ടപ്പോൾ തനിക്ക് ആദ്യം ചിരിയാണ് വന്നതെന്ന് ആന്റണി പറയുന്നു. കാഴ്ചയ്ക്ക് ഭീകരനാണെങ്കിലും സെക്കൻഡുകൾക്കുള്ളില്‍ പാമ്പിനെ പിടികൂടി. പിന്നീട് സുരക്ഷിതമായി ബാഗിനുള്ളിലാക്കി വനമേഖലയില്‍ തുറന്നുവിട്ടു.

ഓസ്ട്രേലിയയിൽ ഏറ്റവും അധികം കണ്ടുവരുന്ന പാമ്പിനങ്ങളിൽ ഒന്നാണ് കാർപെറ്റ് പൈതണുകൾ. നാലു മീറ്റർ വരെ നീളമുണ്ടാകും. മറ്റ് പെരുമ്പാമ്പുകളെ പോലെതന്നെ വിഷമില്ലാത്തവയാണെങ്കിലും ഇവയുടെ കടിയേറ്റാൽ അസഹനീയമായ വേദനയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിശീലനം നേടാത്തവർ അവയെ കൈകാര്യം ചെയ്യരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.