കേരളത്തില്‍ ബലിപെരുന്നാള്‍ 29ന്


 കേരളത്തില്‍ ബലി പെരുന്നാള്‍ ഈ മാസം 29ന്. അറബിമാസം ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലിപെരുന്നാള്‍.

ദുല്‍ഖഅദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഖഅദ് 30 പൂര്‍ത്തീകരിച്ച്‌ ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും 29, വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കും.

പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.