Click to learn more 👇

മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? ആരോഗ്യപ്രശ്‌നങ്ങള്‍ പിന്നാലെയുണ്ട്; തീര്‍ച്ചയായും ഇതറിഞ്ഞിരിക്കുക


 ഭക്ഷണവസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കാനുള്ള സൗകര്യപ്രദമായ വഴിയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത്. പച്ചക്കറികളും പഴവര്‍ഗങ്ങളും മുട്ടയും മീനുമൊക്കെ നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എളുപ്പ വഴികള്‍ സ്വീകരിക്കുന്നവരാണ് നമ്മള്‍. അങ്ങനെയൊന്നാണ് മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്.

മാര്‍ക്കറ്റില്‍ നിന്ന് ഒന്നിച്ച്‌ വാങ്ങുന്ന മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ മുട്ട സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയ്‌ക്കുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കൊണ്ട് മുട്ടയുടെ സത്തുക്കള്‍ നഷ്ടപ്പെടാൻ ഇടയാകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെ സത്തുക്കള്‍ നഷ്ടപ്പെട്ട മുട്ട പാകം ചെയ്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

മുട്ടയിലുള്ള വില്ലനാണ് സാല്‍മൊനല്ല എന്ന ബാക്ടീരിയ. ഇവ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കാൻ കഴിവുള്ളവയാണ്. ഫ്രിഡ്ജില്‍ അധികനാള്‍ മുട്ട സൂക്ഷിക്കുന്നത് സാല്‍മൊനല്ല ബാക്ടീരിയ വളരുന്നതിന് കാരണമാകും. രണ്ടോ മൂന്നോ ദിവസത്തിലധികം മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു.

പത്ത് ദിവസം വരെ മുട്ട കേടുകൂടാതെ അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട പുറത്തെടുക്കുമ്ബോള്‍ അവയുടെ മുകള്‍ ഭാഗം വിയര്‍ക്കും. മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാൻ ഇത് കാരണമാകും. ഈ മുട്ട കഴിക്കുന്നത് വഴി ബാക്ടീരിയ മനുഷ്യശരീരത്തിലേക്കും പ്രവേശിക്കും. ഇതുവഴി വൻ ഗുരുതര

ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.

ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടൻ പാകം ചെയ്താല്‍ ആഹാരം ദഹിക്കാൻ പ്രയാസമാകും. അതിനാല്‍ മുട്ട് ഫ്രഷായി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മുട്ട ഫ്രിഡ്ജില്‍ വെയ്‌ക്കുമ്ബോള്‍ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ടയുടെ കൂര്‍ത്ത ഭാഗം ആയിരിക്കണം താഴെ വരേണ്ടത്. അല്ലെങ്കില്‍ മുട്ട പെട്ടെന്ന് കേടുവരും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.