വധു കൂളിങ് ഗ്ലാസ് വെയ്ക്കണം,സ്ത്രീധനം കൂടുതല്‍വേണം;വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ ബന്ധുക്കള്‍; വീഡിയോ കാണാം


 ഓരോ വിവാഹവും സന്തോഷത്തിന്റെ നിമിഷങ്ങളിലൂടെയാണ് കടന്നുപോകാറുള്ളത്. രണ്ട് പേരുടെ ജീവിതത്തിലെ നിര്‍ണായകമായ ദിവസം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ മനോഹരമായ ചടങ്ങുകളോടെ നടത്തപ്പെടുന്നു.

എന്നാല്‍ ആ ദിവസം വാക്കുതര്‍ക്കത്തിലും അടിപിടിയിലും അവസാനിച്ചാല്‍ എങ്ങനെയുണ്ടാകും?

അത്തരമൊരു സംഭവമാണ് ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡില്‍ നടന്നത്. ഹരഖ്പുര്‍ സ്വദേശി അമര്‍ജിത് വര്‍മയെ വധുവിന്റെ വീട്ടികാര്‍ മരത്തില്‍ കെട്ടിയിടുകയായിരുന്നു. വരനും വധുവും പരസ്പാരം മാലകള്‍ അണിയുന്ന 'ജയ് മാല' ചടങ്ങ് തുടങ്ങുന്നതിന് മുമ്ബ് വധു കൂളിങ് ഗ്ലാസ് വെയ്ക്കണമെന്ന് അമര്‍ജിത് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വധുവും വീട്ടുകാരും ഇത് എതിര്‍ത്തു. തുടര്‍ന്ന് അമര്‍ജിത്തിന്റെ സുഹൃത്തുക്കള്‍ പ്രശ്നമുണ്ടാക്കി.

ആവശ്യപ്പെട്ട സ്ത്രീധനം തന്നിട്ടില്ലെന്നും കൂടുതല്‍ വേണമെന്നും അമര്‍ജിത് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വരനെ വധുവിന്റെ കുടുംബം മരത്തില്‍ കെട്ടിയിടുകയായിരുന്നു. മണിക്കൂറുകളോളം അമര്‍ജിത് ഈ നില തുടര്‍ന്നു. പിന്നീട് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. തുടര്‍ന്ന് സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ അമര്‍ജിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

വരനെ മരത്തില്‍ കെട്ടിയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. വധുവിന്റെ ബന്ധുക്കള്‍ രോഷാകുലരാകുന്നത് വീഡിയോയില്‍ കാണാം. സ്ത്രീധനം ചോദിക്കുന്നവരോട് ഇത്തരത്തില്‍ തന്നെയാണ് പെരുമാറേണ്ടത് എന്ന് ആളുകള്‍ ഈ വീഡിയോക്ക് താഴെ പ്രതികരിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.