Click to learn more 👇

'കാട്ടാന' കുത്താന്‍ വന്നാല്‍ എന്ത് കാട്ടാനാ ! നാടുകാണി ചുരത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണാം


 ഒരാന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും അതിന് സാധാരണ ഗതിയില്‍ ഒറ്റവഴിയെ ഒള്ളു ഓടി രക്ഷപ്പെടുക. മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്ന് പോയതോടെ റിവേഴ്സ് എടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായി.

കാട്ടാന പാഞ്ഞടുത്തതോടെ കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടി മറ്റ് വാഹനങ്ങളുടെ മറവില്‍ നില്‍ക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ യാത്രക്കാരിലെ സ്ത്രീകളിലൊരാള്‍ റോഡില്‍ വീണിരുന്നു. യാത്രക്കാര്‍ പിന്നോട്ട് പോയതിനേ തുടര്‍ന്ന് വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും ഗുരുതര പരിക്കേറ്റിട്ടില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

അട്ടപ്പാടി ഷോളയൂര്‍ ജനവാസ മേഖലയിലും മൂന്നാര്‍ മാട്ടുപ്പെട്ടിയിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകള്‍ ജനവാസമേഖലകളില്‍ ഇറങ്ങി ആക്രമണം നടത്തിയിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.