Click to learn more 👇

രാത്രി കാലങ്ങളില്‍ കാറോടിച്ചെത്തി ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത് പതിവ്; ഒടുവില്‍ മലയാറ്റൂരിനെ വിറപ്പിച്ച യക്ഷി പിടിയില്‍; വീഡിയോ കാണാം


 കൊച്ചി: രാത്രി കാലങ്ങളില്‍ പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചെത്തി ആളുകളെ ഭീതിയിലാക്കിയിരുന്ന സ്ത്രീ പിടിയില്‍.

മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് സ്ത്രീയെ പിടികൂടിയത്. പ്രേതരൂപത്തില്‍ കാറോടിച്ചെത്തുകയും പൊതുവിടങ്ങളില്‍ രാത്രികാലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്.

കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തില്‍ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂര്‍ അടിവാരത്ത് പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച്‌ എത്തിയതോടെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വെള്ളക്കാറില്‍ വെള്ള വസ്ത്രം ധരിച്ച്‌ മുഖത്ത് തുണി ചുറ്റിയാണ് ഇവര്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും പോലീസ് പരിശോദിക്കുന്നുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.