ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മികച്ച ഒരു മത്സരാര്‍ഥി ആണ് അഖില്‍ മാരാര്‍. അഖില്‍ മാരാര്‍ക്ക് നിരവധി ആരാധകരാണുള്ളതെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്.
അഖില്‍ മാരാരുടെ രൂപത്തിലേക്ക് മാറുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. അഖില്‍ മാരാറായി മേക്കപ്പിലൂടെ രൂപംമാറുന്നതിന്റെ വീഡിയോ ആണ് ഇവർ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
എന്തായാലും ഒരു ഗംഭീര വീഡിയോയാണ് ഇത് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം ആണെന്നാണ് അഭിപ്രായങ്ങള്‍. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നേ തന്നെ പ്രശസ്‍തനായിരുന്നു അഖില്‍ മാരാര്‍. 'ഒരു താത്വിക അവലോകന'മെന്ന സിനിമയുടെ സംവിധായകനായിട്ടാണ് അഖിലിനെ പ്രേക്ഷകര്‍ക്ക് പരിചയം. ചാനല്‍ ചര്‍ച്ചകളിലും സജീവ സാന്നിധ്യമായ അഖില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മടികാട്ടാത്ത ഒരു സിനിമാക്കാരൻ കൂടിയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു മാരാര്‍ 'പേരറിയാത്തവര്‍' എന്ന സിനിമയില്‍ സഹ സംവിധായകനായും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊല്ലം ഫാത്തിമ കോളജില്‍ നിന്ന് അഖില്‍ ബിഎസ്‌സി മാത്ത്‍സ് ബിരുദം നേടുകയും പിന്നീട് മെഡിക്കല്‍ റെപ്പായി ജോലി നോക്കുകയും ചെയ്‍തു. പിന്നീട് അതുപേക്ഷിച്ച് കോട്ടാത്തലയില്‍ ആല്‍കെമിസ്റ്റെന്ന പേരില്‍ സ്വന്തമായി ജ്യൂസ് കട തുടങ്ങുകയും ചെയ്‍തിരുന്നു അഖില്‍ മാരാര്‍. എന്നാല്‍, അവിടെയും അഖില്‍ ഒതുങ്ങിയില്ല. പിഎസ്‍സി പരീക്ഷകള്‍ എഴുതി. വനംവകുപ്പിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും അതും വേണ്ടെന്ന് വെച്ചു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞു. പിന്നീടാണ് എഴുത്തിന്റെ വഴിയിലേക്കും സിനിമയിലേക്കും അഖില്‍ എത്തിയത്. വീഡിയോ കാണാം