Click to learn more 👇

'ചലാന്‍ അടക്കേണ്ടി വന്നില്ല', റോഡിലെ അഭ്യാസികള്‍ക്ക് സംഭവിച്ചതിന്റെ വീഡിയോയുമായി എംവിഡി! ; വീഡിയോ കാണാം


 റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി സ്വയം അപകടങ്ങള്‍ വിളിച്ചുവരുത്തുന്നവരും മറ്റുള്ളവരെ അപകടത്തില്‍ പെടുത്തുന്നവരും ഉണ്ട്.

അത്തരക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ തുടരുമ്ബോഴും ഇത്തരം നിയമലംഘനങ്ങള്‍ക്ക് കാര്യമായ കുറവൊന്നും വരുന്നില്ലെന്ന് പറയേണ്ടി വരും.

എംവിഡിയുടെ ഫൈൻ മാത്രമല്ല, സ്വന്തം ജീവൻ വരെ അപകടത്തിലാകുന്ന സംഭവങ്ങളാണ് ഇത്തരം റോഡിലെ അഭ്യാസികള്‍ നടത്തുന്നത്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് എംവിഡി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. ആഢംബര ബൈക്കില്‍ എത്തിയ രണ്ടുപേര്‍ അതി സാഹസികമായ രീതിയില്‍ വണ്ടി ഓടിക്കുന്നതും, പിന്നാലെ അപകടത്തില്‍ പെടുന്നതും ആണ് വീഡിയോയില്‍. ചലാൻ അടക്കേണ്ടി വന്നില്ല എന്നാണ് വീഡിയോക്ക് എംവിഡി ഫേസ്ബുക്ക് പേജില്‍ നല്‍കിയ കുറിപ്പ്.

കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി

1.മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ

2. വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25000 രൂപ പിഴ. (MV Act 199 A(2)

3. രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ. (MV Act 199 A(2)

4.വാഹനത്തിൻ്റെ റെജിസ്ടേഷൻ ഒരു വര്‍ഷം റദ്ദാക്കല്‍. Mv Act 199 A (4)

5. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ്/ലേര്‍ണേര്‍സ് എടുക്കുന്നതിന് വിലക്ക്. (MV Act 199 A(5)

6. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികള്‍ (MV Act 199 A(6)

അതേസമയം, ക്യാമറയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മുല്ലപ്പൂ ചൂടുന്ന പോലെ തലയില്‍ ഹെല്‍മെറ്റ് എടുത്ത് തിരിച്ചു വച്ച്‌ യാത്ര ചെയ്യുന്നവരും തലക്കേല്‍ക്കുന്ന ആഘാതം ചെറുക്കുന്ന ഇ പി എസ് ഫോം ഇല്ലാത്ത ചിരട്ട പോലത്തെ ഹെല്‍മറ്റുകളും മറ്റും ധരിക്കുന്നവരും സ്വയം വഞ്ചന ചെയ്യുക മാത്രമല്ല സമൂഹത്തിന് തീര്‍ത്തും തെറ്റായ സന്ദേശങ്ങള്‍ നല്‍കുക കൂടിയാണ് ചെയ്യുന്നതെന്ന് എംവിഡി അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഇങ്ങനെ ചെയ്യുന്ന രക്ഷിതാക്കള്‍ സ്വന്തം മക്കള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്? താടി ഭാഗങ്ങള്‍ അടക്കം പൂര്‍ണ്ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂര്‍ണ്ണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹെല്‍മെറ്റ് ഉപയോഗിക്കുക മാത്രമല്ല ഒരു വിരല്‍ കടക്കാവുന്ന ഗ്യാപ്പില്‍ ചിൻസ് സ്ട്രാപ്പ് മുറുക്കി ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മാത്രമേ അത് യാത്രകളില്‍ തലയ്ക്ക് സംരക്ഷണം നല്‍കൂ എന്നും എംവിഡി ഓര്‍മ്മിപ്പിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.