ആടിന് 1 കോടി രൂപ, തരില്ലെന്ന് ഉടമ: ‘മോഹ വിലയ്ക്ക് കാരണം’ വയറിന്മേലുള്ള നമ്പർ


 പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് കേട്ടിട്ടില്ലേ.. ചില കാര്യങ്ങളിലെങ്കിലും ആ പഴഞ്ചൊല്ല് മറന്ന് കളയേണ്ടി വരും. പ്രത്യേകിച്ചും രാജസ്ഥാനില്‍ നിന്നുള്ള ആട്ടിടയനായ രാജു സിങിനെ കാണുമ്പോള്‍. രാജുവിന്റെ കൈവശമുള്ള ആടുകളിലൊന്നിന് ഒരു കോടിയോളം രൂപയാണ് ആളുകള്‍ വാഗ്ദാനം ചെയ്തത്. പക്ഷേ വില്‍ക്കില്ലെന്നും ആട് തന്റെ അരുമയാണെന്നും അദ്ദേഹം തീര്‍ത്ത് പറഞ്ഞു. 

വയറിന്‍മേലുള്ള '786' എന്ന അക്കമാണ് ആടിനെ ഇത്രയും വിലപിടിപ്പുള്ളതാക്കിയത്. ഈ നമ്പറിന്റെ അർഥം എന്താണെന്ന് രാജുവിന് മനസ്സിലായില്ല. ഗ്രാമത്തിലെ മുസ്‍ലിം വിഭാഗത്തിൽപ്പെട്ടവരോട് ചോദിച്ചപ്പോഴാണ് ഇതൊരു പവിത്രമായ നമ്പർ ആണെന്ന് മനസ്സിലായത്. ഇതോടെ രാജു ആടിനെ വിൽക്കുന്നില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് കുഞ്ഞാട് ജനിച്ചത്. 70 ലക്ഷം മുതൽ 1 കോടി രൂപവരെയാണ് ആടിന് വിലപറയുന്നത്. മറ്റ് ആടുകൾക്കൊപ്പമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഇപ്പോൾ സുരക്ഷാ കാരണങ്ങളാൽ ആടിനെ വീടിനകത്ത് മാറ്റിയിരിക്കുകയാണ്. മാതളനാരങ്ങ, പപ്പായ, തിന, പച്ച പച്ചക്കറികൾ എന്നിവയാണ് ഭക്ഷണമായി നൽകുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.