പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ 66 വയസുകാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെ(66)യാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ സുധാകരൻ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ കളമശ്ശേരി പൊലീസില്‍ പരാതി നല്കുകയായിരുന്നു.
കളമശ്ശേരി പൊലീസ് ഇൻസ്പെക്ടര്‍ വിപിൻദാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സുധീര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിഷ് എന്നിവര്‍ ചേര്‍ന്ന് ആണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.