Apple vision pro; തലയിലണിഞ്ഞു നടക്കാം ആപ്പിളിന്റെ പുതിയ കംപ്യൂട്ടര്‍; 100 അടി വലുപ്പത്തില്‍ സ്‌ക്രീന്‍ കാണാം, വില വെറും 3 ലക്ഷം; വീഡിയോ കാണാം


 സന്‍ഫ്രാന്‍സിസ്കോ: ആപ്പിൾ വിഷൻ പ്രോ എന്ന ഓഗ്‌മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചു. 

ആപ്പിള്‍ ഡബ്ല്യൂഡബ്ല്യൂഡിസി 2023 ലാണ് പുതിയ ഉപകരണം ആപ്പിള്‍ പുറത്തിറക്കിയത്.  പെട്ടെന്ന് കണ്ടാല്‍ സ്കീ ഗോഗിൾസ് പോലെയുള്ള ഉപകരണമാണിതെന്ന് തോന്നും. ആ രീതിയിലാണ് ഇതിന്‍റെ ഡിസൈന്‍. എആര്‍ വിഷന്‍ രംഗത്തെ ആപ്പിളിന്‍റെ ആദ്യ പ്രൊഡക്ടാണ് ഇത്. 3499 ഡോളര്‍ മുതലാണ് ഇതിന്‍റെ വില ( എകദേശം 28900 രൂപ). അടുത്ത വര്‍ഷം ആദ്യം യുഎസ് വിപണിയില്‍ ഇതിന്‍റെ വില്‍പ്പന ആരംഭിക്കും.

ഒരു 4കെ അനുഭവം നല്‍കുന്നതാണ് ആപ്പിൾ വിഷൻ പ്രോ എന്ന് പറയേണ്ടി വരും കാരണം. 23 മില്യൺ പിക്സൽസാണ് ഇതിന്‍റെ ഡിസ്പ്ലേ സിസ്റ്റം. ഒപ്റ്റിക് ഐഡി എന്ന റെറ്റിന സ്കാന്‍ കൊണ്ടായിരിക്കും ഈ ഉപകരണത്തിന്‍റെ അണ്‍ലോക്ക് പ്രവര്‍ത്തിക്കുക. 

പൂര്‍ണ്ണമായും കൈ ചലനത്താലോ, കണ്ണിന്‍റെ ചലനത്താലോ,  ശബ്ദത്താലോ ( അതായത് സിരിയുടെ സഹായത്തോടെ) ഈ വിആര്‍ സെറ്റ് പ്രവര്‍ത്തിപ്പിക്കാം. ഈ ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും എആര്‍ ലോകത്തേക്ക് നിങ്ങളെ തളച്ചിടില്ല. ഒരാള്‍ നിങ്ങളോട് സംസാരിക്കാന്‍ വന്നാല്‍ ഗ്ലാസ് ട്രാന്‍സ്പരന്‍റ് ആകും. ഐഒഎസിന്‍റെ എആര്‍ സെറ്റ് പതിപ്പായ വിഷന്‍ ഒഎസ് ആണ് ആപ്പിൾ വിഷൻ പ്രോയുടെ ഒഎസ്. ഒപ്പം ആപ്പിള്‍ ഐഒഎസ് ആപ്പുകള്‍ ഈ ഹെഡ്സെറ്റില്‍ ലഭിക്കു.

ആപ്പിളിന്റെ ആദ്യ ത്രീഡി ക്യാമറ കൂടിയാണ് വിഷൻ പ്രോ. നിങ്ങളുടെ ചുറ്റുമുള്ള കാഴ്ചകള്‍ വേണമെങ്കില്‍ വീഡിയോ പോലെ റെക്കോഡ് ചെയ്യാം. ഇതുവഴി വിഷ്വല്‍ സ്റ്റോറി ടെല്ലിംങ്ങില്‍ അടക്കം വിപ്ലവകരമായ മാറ്റം വരുത്താന്‍ സാധിക്കും എന്നാണ് ആപ്പിള്‍ അവകാശവാദം.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.