ബിഹാറില്‍ 1,710 കോടി രൂപ മുടക്കി നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; വീഡിയോ കാണാം


 ബിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. ഗംഗാ നദിക്ക് കുറുകെ പണിത സുല്‍ത്താൻ-അഗ്‌വാനി പാലമാണ് തകര്‍ന്നത്.

അപകടത്തില്‍ ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 1,710 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്.

ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. ശക്തമായ കാറ്റില്‍ പാലത്തിന്റെ ഏതാനും ഭാഗങ്ങള്‍ 2022ല്‍ തകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലം വീണ്ടും തകര്‍ന്നത്. ഇതോടെ പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നു എന്ന ആരോപണമാണ് ഉയരുന്നത്. ഹരിയാന ആസ്ഥാനമായുള്ള എസ് പി സിംഗ്ല എന്ന കമ്ബനിക്കാണ് നിര്‍മാണ കരാര്‍ നല്‍കിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.