കോഴിക്കോട്: ഡോക്‌ടര്‍ ദമ്ബതിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍.
കോഴിക്കോട് മലാപ്പറമ്ബില്‍ ഡോ. റാം മനോഹര്‍ (75), ഭാര്യ ഡോ. ശോഭ മനോഹര്‍ (68) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
തങ്ങള്‍ നിത്യരോഗികളാണെന്നും അതിനാല്‍ മകള്‍ക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അമിത അളവില്‍ കഴിച്ചതാണ് മരണ കാരണമെന്നാണ് വിവരം.
കോഴിക്കോട് സ്വദേശികളായ റാം മനോഹറും ശോഭയും വര്‍ഷങ്ങളായി തൃശൂരിലാണ് ജോലി ചെയ്തിരുന്നത്. ആറുമാസം മുൻപ് ഇവര്‍ കോഴിക്കോടെത്തി മലാപ്പറമ്ബ് കോളനിയില്‍ താമസം തുടങ്ങുകയായിരുന്നു.