Click to learn more 👇

അയര്‍ലണ്ടിലേക്ക് കുടിയേറാം; കയ്യില്‍ കിട്ടുന്നത് 71 ലക്ഷം, തരുന്നത് സര്‍ക്കാര്‍; നിബന്ധനകളിങ്ങനെ


 കുടിയേറ്റമാണ് ഈ കാലത്തെ ട്രെൻഡ്. മികച്ച ജോലി സാധ്യതകളും ജീവിതവും ലക്ഷ്യം വെച്ച്‌ നിരവധി ആളുകളാണ് വിദേശത്തേയ്ക്ക് പ്രത്യേകിച്ച്‌ കാനഡ, യുഎസ്, യൂറോപ്യൻ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലേക്ക് ജീവിതം പറിച്ചുനടുന്നത്.

വിദേശത്ത് പഠിച്ച്‌ അവിടെ തന്നെ ജോലി നേടി സെറ്റില്‍ ആകുവാനും ഇന്നത്തെ തലമുറ ഒരുക്കമാണ്. ഈ കഷ്ടപ്പാടുകളൊന്നുമില്ലാതെ സ്വപ്ന രാജ്യമായ അയര്‍ലണ്ടില്‍ താമസിച്ചാലോ? അതും പൈസ ഇങ്ങോട്ടോയ്ക്ക് മേടിച്ച്‌..

അതെ, വായിച്ചത് കൃത്യമാണ്. അയര്‍ലന്‍റിന്റെ 'അവര്‍ ലിലിങ് ഐലൻഡ്സ്' പദ്ധതിയുടെ ഭാഗമായി ഇവിടെ ആള്‍ത്താമസം കുറഞ്ഞ ദ്വീപുകളിലേക്ക് പുതിയ താമസക്കാരെ ആര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇത്.€80,000 അഥവാ 71 ലക്ഷം രൂപയാണ് ഇങ്ങനെ സ്ഥിരതാമസം മാറ്റുവാൻ തയ്യാറുള്ളവര്‍ക്കായി രാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ചില നിബന്ധനകള്‍ കൂടി ഇതില്‍ പാലിക്കണം.

രാജ്യത്തെ മുപ്പതോളം വരുന്ന ഓഫ്ഷോര്‍ കമ്മ്യൂണിറ്റികളിലൊന്നിലേക്ക് റീലൊക്കേറ്റ് ചെയ്യുന്നവര്‍ക്കാണ് രാജ്യം ഈ തുക നല്കുന്നത്. ഇത്തരം വിദൂര തീരദേശ ദ്വീപുകളില്‍ കൂടുതല്‍ ആള്‍ത്താമസം കൊണ്ടുവരുന്നതിനും അങ്ങനെ അവിടുത്തെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനും മറ്റു ഭാഗങ്ങളിലെ പോലെ വികസനം കൊണ്ടുവരുന്നതിനുമാണ് ഇത്.

ഒറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപുകള്‍ പാലം വഴി പ്രധാന കരയുമായി ഇതുവരെയും ബന്ധിപ്പിച്ചിട്ടില്ല. മാത്രമല്ല, വേലിയേറ്റം ഉണ്ടാകുന്ന അവസരങ്ങളില്‍ പലപ്പോഴും ഒറ്റപ്പെട്ടു പോവുകയും ചെയ്യാറുണ്ട്. എന്നാല്‍ 'അവര്‍ ലിലിങ് ഐലൻഡ്സ്' പദ്ധതി വഴി കൂടുതല്‍ ആളുകള്‍ ഈ വിദൂര ദ്വീപുകളില്‍ വരുന്നതോടെ ആരോഗ്യ സംരക്ഷണം, തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്താൻ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

അയര്‍ലണ്ട് 71 ലക്ഷം സ്കീം യോഗ്യതകള്‍

ഈ ഗവണ്‍മെന്റ് സ്കീമില്‍ പങ്കെടുക്കണമെങ്കില്‍ 1993-ന് മുമ്ബ് നിര്‍മ്മിച്ച ദ്വീപ് ആണ് നിങ്ങള്‍ ആദ്യം കണ്ടെത്തേണ്ടത്. തുടര്‍ന്ന് കുറഞ്ഞത് രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന ഒരു വസ്‌തു നിങ്ങള്‍ സ്വന്തമാക്കിയിരിക്കണം. അയര്‍ലന്‍റില്‍ ആര്‍ക്കും ഒരു പ്രോപ്പര്‍ട്ടി വാങ്ങാൻ കഴിയുമെങ്കിലും, രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മാത്രമല്ല, ഈ ലഭിക്കുന്ന പണം ദ്വീപിലെ പ്രോപ്പര്‍ട്ടികള്‍ നവീകരിക്കാനോ പുനഃസ്ഥാപിക്കാനോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മാറ്റിപ്പണിയാനോ ഉപയോഗിക്കുകയും ചെയ്യണം.

18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കുവാൻ സാധിക്കുക. നിര്‍ബന്ധമായും സാധുതയുള്ള ഐറിഷ് വിസ ഇവര്‍ക്കുണ്ടായിരിക്കണം. നിലവില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. ഐറിഷ് വിസ ഉള്ള ഏതു രാജ്യക്കാര്‍ക്കും ഇതിലേക്ക് അപേക്ഷിക്കാം.

'അവര്‍ ലിലിങ് ഐലൻഡ്സ്'- ആവശ്യമായ രേഖകള്‍

നിങ്ങളുടെ സ്വന്തം രാജ്യം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്

വയസ്സ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകള്‌

അയര്‍ലൻഡ് വിസ

പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ എജ്യുക്കേഷൻ വിസ

സ്വയം സാക്ഷ്യപ്പെടുത്തല്‍

2023 ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെയാണ് ഇതിനായി അപേക്ഷിക്കുവാൻ സാധിക്കുക. https://www.gov.ie/en/ എന്ന വെബ്സൈറ്റില്‍ ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.