Click to learn more 👇

ചെറുപുഴയില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍; വീഡിയോ കാണാം


 കണ്ണൂര്‍: ചെറുപുഴയില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി നിരപ്പില്‍ ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. 

ചെറുപുഴ-തളിപ്പറമ്ബ് റൂട്ടിലോടുന്ന ബസിലാണ് സംഭവം നടന്നത്. ആ സമയം ബസ്, ചെറുപുഴ സ്റ്റാൻഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 

ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു സംഭവം. ഒരു യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിര്‍ വശത്തുള്ള സീറ്റില്‍ മാസ്‌ക് ധരിച്ചെത്തിയ ബിനു, നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. 

എതിര്‍ സീറ്റിലിരുന്ന് ഇയാള്‍ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച്‌ യുവതി പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു.

Video courtesy Media One



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.