കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ വഴിവെട്ടുന്നതിന്‍റെ പേരിൽ കൂട്ടയടി. അയൽവാസികൾ തമ്മിലാണ് സംഘർഷമുണ്ടായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് വഴിവെട്ടാൻ ഇറങ്ങിയത്. വഴിക്ക് സ്ഥലം വിട്ട് കൊടുക്കുന്നതിന്‍റെ പേരിൽ കേസ് ഉൾപ്പെടെ ഏറെ നാളായി ഇവിടെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. അതിനിടെ, മതില്‍ കെട്ടിയതോടെയാണ് തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചത്. തമ്മിലടിച്ചടില്‍ സ്ത്രീകളുമുണ്ട്. അതേസമയം, കൂട്ടത്തല്ലിന് ശേഷം ചർച്ചയിലൂടെ വഴിത്തർക്കം പരിഹരിച്ചെന്ന് ജനപ്രതിനിധികൾ അവകാശപ്പെട്ടു.