Click to learn more 👇

കണ്ണ് മഞ്ഞളിക്കുന്ന ഓഫ‍ര്‍! 'പണമായിരുന്നു പ്രശ്നമെങ്കില്‍...'; എന്തിന് മിയാമി, മനസ് തുറന്ന് മെസി, കണ്ണീരോടെ ആരാധകര്‍


 പാരീസ്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ട്രാൻസ്ഫര്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അമേരിക്കയിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച്‌ മനസ് തുറന്ന് ലിയോണല്‍ മെസി.

എംഎല്‍എസിലെ ഇന്റര്‍ മിയാമിലേക്ക് പോവുകയാണെന്ന് മെസി തന്നെ സ്ഥിരീകരിച്ചു. തന്റെ പ്രിയപ്പെട്ട തട്ടകമായ ബാഴ്സലോണിയിലേക്കുള്ള മടങ്ങിവരവ് ചര്‍ച്ചയില്‍ നില്‍ക്കുമ്ബോള്‍ വളരെ വേഗം ഇന്റര്‍ മിയാമിയിലേക്ക് പോകാനുള്ള തീരുമാനം എന്തു കൊണ്ട് സ്വീകരിച്ചു എന്നടക്കം മെസി വിശദീകരിച്ചു.

ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു താരത്തിന്റെ ഉത്തരം. പക്ഷേ, അത് സംഭവിക്കുമെന്ന് തനിക്ക് ഒരിക്കലും ഉറപ്പുമുണ്ടായിരുന്നില്ല. കാരണം രണ്ട് വര്‍ഷം മുമ്ബ് 2021 ഓഗസ്റ്റിലെ സംഭവിച്ച കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് മെസി പറഞ്ഞു. ഒരുഘട്ടത്തിലും പണം തനിക്കൊരു പ്രശ്നമായിരുന്നില്ല. ബാഴ്‌സലോണയുമായി കരാര്‍ ചര്‍ച്ച നടന്നിട്ടില്ല.

അവര്‍ ഒരു നിര്‍ദ്ദേശം അയച്ചു, പക്ഷേ ഒരിക്കലും ഒരു ഔദ്യോഗിക, രേഖാമൂലം ഒപ്പിട്ട നിര്‍ദ്ദേശമായിരുന്നില്ല എന്നും മെസി കൂട്ടിച്ചേര്‍ത്തു. പണത്തിന്റെ പ്രശ്‌നമായിരുന്നെങ്കില്‍ അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോകുമായിരുന്നു. ബാഴ്സയിലേക്കുള്ള മടങ്ങിവരവിന് ലാ ലിഗ പച്ചക്കൊടി കാട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴും നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളതാണ് സത്യം.

ടീമിലെ കളിക്കാരെ വില്‍ക്കുന്നതിനോ അവരുടെ ശമ്ബളം കുറയ്ക്കുന്നതിനോ കാരണമാകാനോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ആഗ്രഹിക്കുന്നില്ലെന്നും മെസി വ്യക്തമാക്കി. ബാഴ്‌സയിലേക്ക് മടങ്ങാൻ ശരിക്കും ആഗ്രഹമുണ്ടായിരുന്നു. അത് തന്റെ സ്വപ്നം തന്നെയായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്ബ് സംഭവിച്ചത് പോലെ തന്റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിച്ച്‌ വീണ്ടും അതേ അവസ്ഥയില്‍ നില്‍ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.