ഉറങ്ങിക്കിടന്ന കടുവയെ നോക്കി അതുവഴി പോയ നായ ഒന്ന് കുരച്ചു; പിന്നീട് സംഭവിച്ചത്, വൈറല്‍ വീഡിയോ കാണാം


 കടുവയെ കുരച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന നായയുടെ ശൗര്യം നിങ്ങള്‍ കണ്ടിട്ടുണ്ടോ? പക്ഷേ, ഒന്ന് കുരച്ചത് മാത്രമാണ് നായയുടെ അവസാനത്തെ ഓര്‍മ്മ. 

ട്വിറ്ററില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോയില്‍ രന്തംബോർ നാഷണൽ പാർക്കില്‍ ഒരു കടവയ്ക്ക് നേരെ കുരച്ചുകൊണ്ട് ചാടിയടുക്കുന്ന നായയുടെ വീഡിയോയായിരുന്നു ഉണ്ടായിരുന്നത്. Ankur Rapria, IRS എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. 'ഉറങ്ങുന്ന കടുവയെ അത്ര നിസാരമായി കാണരുത്. രണ്‍തംബോറില്‍ നിന്നുള്ള ടി20 കടുവ, കൊല്ലാനുള്ള യന്ത്രം, ഒരു പുള്ളിപ്പുലി, മടിയൻ കരടി, കഴുതപ്പുലി എന്നിവയെപ്പോലും കൊന്നൊടുക്കി.'

ഒരു മരത്തണലില്‍ കിടന്നുറങ്ങുന്ന കടുവയുടെ സമീപത്ത് കൂടി എല്ലും തോലുമായ ഒരു നായ നടന്നു പോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കടുവയെ ഏതാണ്ട് കടന്നു പോയതിന് ശേഷമാണ് നായ കടുവയെ കാണുന്നത് തന്നെ. കണ്ടയുടനെ നായ, കടുവയുടെ നേരെ കുരച്ച് കൊണ്ട് അടുത്തു. ഈ സമയം കടുവ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് ഒരൊറ്റ അടിയില്‍ തന്നെ നായെ വീഴ്ത്തുന്നു. പിന്നെ അവനെയും കടിച്ചെടുത്തു കൊണ്ട് സ്ഥലം വിടുന്നു. ഈ സമയമത്രയും ക്യാമറയുടെ ഇടതടവില്ലാതെ ക്ലിക്ക് ചെയ്യുന്ന ശബ്ദം കേള്‍ക്കാം. 

രാജസ്ഥാനിലെ രൺതംബോർ ടൈഗർ റിസർവില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്. ഒരു കാഴ്ചക്കാരനെഴുതിയത് 'കടുവ എത്രമാത്രം മാരകമാകുമെന്ന് മൃഗത്തിന് ഒരു ധാരണയുമില്ല. നായയോട് സഹതാപം തോന്നുന്നു,' എന്നായിരുന്നു. 2021 ഡിസംബറിൽ സമാനമായ ഒരു കാഴ്ച താന്‍ പകര്‍ത്തിയിരുന്നതായി മറ്റൊരാള്‍ എഴുതി. കടുവയുടെ സാന്നിധ്യത്തെക്കുറിച്ച് നായയ്ക്ക് അറിയില്ലായിരുന്നുവെന്നും മാത്രമല്ല, രൺതംബോർ ദേശീയ ഉദ്യാനത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചുവരുന്നതായും ഉപയോക്താവ് കൂട്ടിച്ചേർത്തു. എന്നാൽ നായ്ക്കളും കടുവകളും ബദ്ധവൈരികളല്ലെന്ന് മാത്രമല്ല, അവ പരസ്പരം നന്നായി ഇടപഴകിയ സന്ദർഭങ്ങളുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.