വന്യമൃഗങ്ങളുടെ പോരാട്ടവുമായി ബന്ധപ്പെട്ട വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
സിംഹവും ചീറ്റയും ആനയും തമ്മിലുള്ള പോരാട്ടത്തിന്റെ നിരവധി രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ആന പൊതുവെ ഒരു സൗമ്യസ്വഭാവമുള്ള മൃഗമാണ് എന്നാല്‍ അതിന് ദേഷ്യം വന്നാല്‍ പിന്നെ പറയുകയും വേണ്ട. ഇപ്പോഴിതാ ആനയും കാണ്ടാമൃഗവും തമ്മിലുള്ള ഒരു പോരാട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. കാട്ടില്‍ ആനയെ കണ്ടതും കാണ്ടാമൃഗം കലിപ്പ് തുടങ്ങുന്നു. പിന്നെ നടന്നത് വീഡിയോ കണ്ടാലേ മനസിലാകൂ...
വൈറലാകുന്ന വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാൻ കഴിയും ആനയും കാണ്ടാമൃഗവും മുഖാമുഖം വരുന്നത്. ആദ്യം പരസ്പരം നോക്കുന്നത് കാണാം. പിന്നെ കാണ്ടാമൃഗം തന്റെ കൊമ്ബും കുലുക്കി ആനയെ വേട്ടയാടാൻ പോയത് മാത്രം അറിയാം പിന്നെ നടന്നത് ശരിക്കൊരു ചവിട്ടി കൂട്ടല്‍ ആയിരുന്നു. ആനയെ നിസാരനായി കണ്ട കാണ്ടാമൃഗത്തിന് പിന്നെ ശ്വാസം വിടാൻ പോലും സമയം കിട്ടിയില്ല. ഇതിനിടയ്ക്ക് കിട്ടിയ ഗ്യാപ്പില്‍ ജീവനും കൊണ്ട് ഓടുന്നതും നിങ്ങള്‍ക്ക് കാണാൻ കഴിയും. ആനയുടെ ഉഗ്രരൂപം കണ്ട കാണ്ടാമൃഗം ശരിക്കും ഞെട്ടിപ്പോയി. വീഡിയോ കാണാം…
Fight for supremacy !!#SMForward pic.twitter.com/D7XnwzZtBo