പാമ്ബിനെ പേടിയില്ലാത്ത മനുഷ്യര്‍ വളരെ ചുരുക്കമായിരിക്കും. പ്രതീക്ഷിക്കാതെ പാമ്ബിനെ കണ്ടാല്‍ പേടിച്ച് നിലവിളിച്ച് പോകുന്നവരാണ് നമ്മില്‍ പലരും.
ഇന്ത്യയില്‍ പലയിടങ്ങളിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ മിക്കവാറും പാമ്ബിനെ കണ്ട് വരാറുണ്ട്. പാമ്ബുകളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാറുമുണ്ട്.
ലോകത്തിലെ തന്നെ അപകടകാരിയായ പാമ്ബുകളില്‍ ഒന്നാണ് രാജവെമ്ബാല, ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്ബ്. അതുപോലെ തന്നെ ചില സ്ഥലങ്ങളില്‍ രാജവെമ്ബാലകളുമായി ബന്ധപ്പെടുത്തി പറയാറുള്ള ഒരു കാര്യമാണ് ഉപ്പ് വിതറിയാല്‍ അവ പിന്നെ അങ്ങോട്ട് വരില്ല എന്നത്.
എന്നാല്‍, ഇത് സത്യമാണോ? അത് ഒരാള്‍ പരിശോധിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യൂട്യൂബില്‍ ഇതുപോലെ സാഹസികത നിറഞ്ഞ വീഡിയോ പങ്ക് വയ്ക്കാറുള്ള യൂട്യൂബര്‍ അമിത് ഷര്‍മ്മയാണ് ഈ വീഡിയോയും പങ്ക് വച്ചിരിക്കുന്നത്. സ്വതവേ ഉപ്പ് വിതറിയാല്‍ രാജവെമ്ബാല എത്തില്ല എന്ന് പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കലാണ് വീഡിയോയുടെ ലക്ഷ്യം.
വീഡിയോയില്‍ കാണുന്നത് പരീക്ഷണത്തിന് വേണ്ടി അമിത് ഒരു വട്ടത്തില്‍ ഉപ്പ് വിതറിയിരിക്കുന്നതാണ്. ശേഷം അതിനകത്ത് രണ്ട് രാജവെമ്ബാലകളെയും ഇട്ടിരിക്കുന്നു. എന്നാല്‍, അധികം വൈകാതെ തന്നെ അതില്‍ ഒരു രാജവെമ്ബാല ഉപ്പ് ഇട്ടിരിക്കുന്നത് മറികടന്ന് പുറത്തേക്ക് വരുന്നത് കാണാം. രണ്ടാമത്തെ രാജവെമ്ബാല ആദ്യമൊന്നും പുറത്ത് കടക്കുന്നില്ലെങ്കിലും പിന്നീട് അതും ഉപ്പ് ഇട്ടിരിക്കുന്നത് മറികടന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഇതോടെ ഉപ്പ് വിതറിയാല്‍ പാമ്ബ് വരില്ല എന്ന് പറയുന്നത് വെറുതെയാണ് എന്ന് തെളിയിക്കുകയാണ് അമിത്. ഏതായാലും, വളരെ അധികം പേരാണ് അമിത്തിന്റെ വീഡിയോ കണ്ടത്. ഇങ്ങനെ ഒരു പരീക്ഷണം നടത്തിയതിന് അമിത്തിനെ പലരും അഭിനന്ദിച്ചു.