ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സും യുകെയിലെ പ്രമുഖ എന്‍.എച്ച്.എസ് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന ടാലന്റ് മൊബിലിറ്റി ഡ്രൈവ് പുരോഗമിക്കുന്നു.
ഇതുവഴി നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാര്‍ട്ടമെന്റ് പ്രാക്റ്റീഷണര്‍മാര്‍ക്കും നിരവധി അവസരങ്ങള്‍ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെയിലെ തൊഴില്‍ദാതാക്കളുമായി ഇന്റര്‍വ്യൂ ഇതുവഴി സാധ്യമാണെന്ന് നോര്‍ക്ക അറിയിച്ചു.
ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്നതും ആറ് മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ, OET /IELTS സ്കോര്‍, ബിരുദം /ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റര്‍, അക്കാഡമിക് ട്രാൻസ്‌ക്രിപ്ട്, നഴ്സിംഗ് രജിസ്‌ട്രേഷൻ, എന്നിവ സഹിതം അപേക്ഷിക്കുക.
ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍ നഴ്സ് തസ്തികയിലേക്ക് (ബി.എസ്.സി) കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും തീയറ്റര്‍ നഴ്സ് (ബി.എസ്.സി) കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം / മെന്റല്‍ ഹെല്‍ത്ത് നഴ്സ് (ബി.എസ്.സി) നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയവും ആണ് വേണ്ടത്. മിഡ്വൈഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്സുമാര്‍ക്ക് നഴ്സിംഗ് ഡിപ്ലോമ 2 വര്‍ഷത്തിനകം പൂര്‍ത്തിയായവരാണെങ്കില്‍ പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷം മിഡ്‍വൈഫറി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.
ഓപ്പറേഷൻ ഡിപ്പാര്‍ട്ടമെന്റ് പ്രാക്റ്റീഷണര്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യത ബി.എസ്.സി ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റര്‍ & അനസ്തേഷ്യ ടെക്നോളജിസ്റ്റ് അല്ലെങ്കില്‍ ബി.എസ്.സി അനസ്തേഷ്യ ടെക്നോളജിസ്റ്റ്. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേര്‍ഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.