Click to learn more 👇

മൂന്നു വര്‍ഷത്തെ പരിശ്രമം; ഇരുകൈകളും കൊണ്ട് പൂര്‍ണ ചന്ദ്രനെ കയ്യിലേന്തിയ യേശു; വൈറല്‍ ചിത്രം


 ചിത്രങ്ങള്‍ പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത് അതിന്റെ ഭംഗി കൊണ്ട് മാത്രമായിരിക്കില്ല ആ ചിത്രത്തിന് പിന്നിലെ കഠിനധ്വനത്തിന്റെ കൂടെ ഫലമായിരിക്കും.

ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് ശ്രദ്ധ നേടിയെടുക്കുന്നത്. ഇരുകൈകളും കൊണ്ട് പൂര്‍‌ണചന്ദ്രനെ കയ്യിലേന്തിയ യേശു ഇതായിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത.

ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ലിയോനാര്‍ഡോ സെൻസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നില്‍. മൂന്ന് വര്‍ഷത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഒടുവില്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് 7 ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 4 നായിരുന്നു ചിത്രമെടുത്തത്. നിറ്റെറോയിയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചില്‍ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.

കോര്‍കോവാഡോ പര്‍വതത്തിന്റെ കൊടുമുടിയില്‍ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദി റിഡീമര്‍ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ലോകാത്ഭുതങ്ങളില്‍ ഒന്നായ പ്രതിമ 1931ലാണ് സ്ഥാപിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.