കല്‍പ്പറ്റ: വയനാട്ടില്‍ പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും സമാന കുറ്റത്തിന് അറസ്റ്റില്‍.
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് ആനപ്പാറ സ്വദേശി റീജോ എന്ന അഗസ്റ്റിൻ ജോസിനെയാണ് പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രതി ട്യൂഷൻ സെന്ററില്‍ വച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അഗസ്റ്റിൻ ജോസിനെ റിമാൻഡ് ചെയ്തു.