പശ്ചിമേഷ്യയിലും മദ്ധ്യേഷ്യയിലും സഹാറാ മരുഭൂമിയിലും ചൈനയുടെ വടക്ക് പടിഞ്ഞാന്‍ പ്രവിശ്യകളിലുമുള്ള മരുഭൂമികളില്‍ ഇത്തരം മണല്‍ കാറ്റുകള്‍ സര്‍വ്വസാധാരണമാണ്.
കഴിഞ്ഞ ദിവസം അതുപോലൊരു മണല്‍ കാറ്റിന്‍റെ വീഡിയോ ട്വിറ്റര്‍ പങ്കുവയ്ക്കപ്പെട്ടത് നെറ്റിസണ്‍സിന്‍റെ ശ്രദ്ധ നേടി. ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയില്‍ നിന്നുള്ള വീഡിയോയായിരുന്നു ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്.
ഒറ്റ ദിവസമാണ് വീശിയടിച്ചതെങ്കിലും കെയ്റോ നഗരത്തില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് പൊടിക്കാറ്റ് വരുത്തിവച്ചത്. പരസ്യബോര്‍ഡുകള്‍ നിലം പൊത്തി. മരങ്ങള്‍ കടപുഴകി വീണു. അതിശക്തമായി വീശിയടിക്കുന്ന ഇത്തരം മണല്‍കാറ്റ് പ്രതിഭാസത്തിനെ ഖമാസിൻ സ്പ്രിംഗ് പ്രതിഭാസം ( Khamasin spring phenomenon) എന്നാണ് വിളിക്കുന്നത്.
ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും അത്യാവശ്യത്തിന് പുറത്തിറങ്ങുമ്ബോള്‍ തലമറയ്ക്കണമെന്നും ഈജിപ്ഷ്യൻ കാലാവസ്ഥാ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മണല്‍ക്കാറ്റിനൊപ്പം പ്രദേശത്ത് അതിശക്തമായ ഉഷ്ണതരംഗമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Hany Ragy എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ജൂണ്‍ ഒന്നാം തിയതിയില്‍ വീശിയടിച്ച മണല്‍കാറ്റിന്‍റെ വീഡിയോ പങ്കുവച്ചത്. ഇന്നലെയും മണല്‍കാറ്റിന്‍റെ സാന്നിധ്യം കെയ്റോ നഗരത്തില്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിശക്തമായ മണല്‍കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് വാഹനം തിരിച്ച് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. 'ഇന്ന് കുറച്ച് നേരം മുമ്ബ് കെയ്റോ' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ ഇതിനകം 18 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.
വീഡിയോ കണ്ട പലരും അവിശ്വസനീയമെന്ന് രേഖപ്പെടുത്തി. ചിലര്‍ ഭയപ്പെടുത്തുന്നുവെന്ന് കുറിച്ചു. "ദുബായിലെ മിഷൻ ഇംപോസിബിള്‍ സിനിമ എന്നെ ഓര്‍മ്മിപ്പിക്കുന്നു!" മറ്റൊരാള്‍ എഴുതി. മറ്റ് ചിലര്‍ ദി മമ്മി എന്ന സിനിമയെ കുറിച്ച് സൂചിപ്പിച്ചു,
Of course my first day in Egypt the weather has to be dramatic. It was very windy and it even rained! Never seen it rain here during the summer time. #Sandstorm #DustStorm #Haboob
Fun fact, haboob is the meteorological term for sandstorm pic.twitter.com/IeT8bTpWVK