ഡോക്ടര്‍മാരുടെ ദിനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹൗസ് സര്‍ജന്‍ ഡോ.ഹരീഷ് മുഹമ്മദാണ് മര്‍ദ്ദനത്തിന് ഇരയായത്.സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ്മില്‍, റോഷന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ശനിയാഴ്ച രോഗിയെ കാണുന്നതിനായി ആശുപത്രിയിലെത്തിയ ഇരുവരും വനിതാ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഇത് ഹരീഷ് ചോദ്യ ചെയ്യുകയും പ്രശ്‌നം പരിഹരിച്ച് പ്രതികള്‍ സ്ഥലത്തുനിന്നു പോകുകയും ചെയ്തിരുന്നു. പിന്നീട് ഹൗസ് സര്‍ജന്‍മാര്‍ വിശ്രമിക്കുന്ന സ്ഥലത്തെത്തി ഹരീഷിനെ ഇരുവരും മര്‍ദ്ദിക്കുകായിരുന്നു.
ആസൂതിതമായ ആക്രമമാണെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. വനിതാ ഡോക്ടറെ പ്രതികള്‍ രണ്ടുതവണ ശല്യം ചെയ്തിരുന്നു. പിന്തുടര്‍ന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കും.