Click to learn more 👇

സംസ്ഥാനത്ത് പനിമരണങ്ങള്‍ ഏറുന്നു ; തൃശൂരില്‍ രണ്ടു മരണം


ആശങ്കയായി സംസ്ഥാനത്ത് പനി മരണങ്ങള്‍ വര്‍ധിക്കുന്നു. തൃശൂരില്‍ ഇന്നലെ പനി ബാധിച്ച്‌ രണ്ടു സ്ത്രീകള്‍ മരിച്ചു.

എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. വളര്‍ക്കാവ് കൊറ്റപ്പുള്ളി സുനില്‍ കുമാറിന്‍റെ ഭാര്യയും അവിണിശേരി തേക്കേമഠം കൃഷ്ണൻകുട്ടിയുടെ മകളുമായ അനീഷ(35)യാണ് മരിച്ചവരില്‍ ഒരാള്‍. 

കഴിഞ്ഞ 28നാണ് പനിയെത്തുടര്‍ന്ന് ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെവച്ചാണ് എലിപ്പനി സ്ഥിരീകരിച്ചത്. അനീഷയുടെ സംസ്കാരം നടത്തി. മക്കള്‍: അഞ്ചല്‍, അനന്യ (വിദ്യാര്‍ഥികള്‍). 

നാട്ടികയില്‍ ജോലിചെയ്യുന്ന ബംഗാള്‍ സ്വദേശിനി ജാസ്മിൻ ബീബി(28)യാണ് പനി ബാധിച്ചു മരിച്ച രണ്ടാമത്തെയാള്‍. ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

കല്ലറ (തിരുവനന്ത പുരം) : പാങ്കാട് ആര്‍ ബി വില്ലയില്‍ കിരണ്‍ ബാബു(26) പനി ബാധിച്ച്‌ മരിച്ചു. ബാബു-രഞ്ജി ദമ്ബതികളുടെ മകനാണ്. കഴിഞ്ഞ നാലു ദിവസമായി പനിയെ ത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരൻ: അര്‍ജുൻ.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.