പരിശീലനത്തിനിടെ കൊളംബിയന്‍ വ്യോമസേനാ വിമാനം ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.
വില്ലാവിസെന്‍സിയോ എയര്‍ ബേസിലാണ് സംഭവം നടന്നതെന്നാണ് വിവരം. വിമാനം ആകാശത്ത് പറക്കുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് ഗ്രാമപ്രദേശത്ത് തകര്‍ന്ന് വീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി രാജ്യത്തിന്റെ വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സെന്‍ട്രല്‍ കൊളംബിയയിലെ മെറ്റാ ഡിപ്പാര്‍ട്ട്മെന്റിലെ സൈനിക താവളത്തില്‍ പരിശീലനത്തിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.
10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ. പറക്കുന്നതിനിടെ ഇരു വിമാനങ്ങളും കൂട്ടിയിടിക്കുന്നതും തുടര്‍ന്ന് തീപ്പിടിത്തം ഉണ്ടാവുകയും വിമാനം താഴെ വീഴുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു
2 dead after Colombian Air Force planes collide in mid-air during training in Villavicencio, #Colombia pic.twitter.com/n1xiYPQBMy