Click to learn more 👇

ഗ്ലാമർ ലുക്കിൽ ഭാമ; ചിത്രങ്ങൾ കാണാം


 സിനിമയിൽ മോഡേൺ വേഷങ്ങളിൽ നിന്നും മാറിനിന്ന് നാടൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ ഭാമയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. 

തിളക്കമുള്ള പച്ച ലൂസ് ടോപ്പും അഴിച്ചിട്ട തലമുടിയും കൂളിങ് ഗ്ലാസും ബൂട്ട്സുമാണ് ഭാമയുടെ വേഷം. ലണ്ടനിലെ ഡബിൾ ഡെക്കർ ബസിനു മുന്നിൽ നിന്നും പോസ് ചെയ്യുന്ന താരത്തെ ചിത്രത്തിൽ കാണാം.

ഭാമയുടെ ഈ മേക്കോവർ ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവയ്ക്കുന്നത്. ബ്ലൂംഎഫ് ആണ് ഫോട്ടോഗ്രഫി.

2007 ൽ നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയരംഗത്തെത്തുന്നത്. പിന്നീട് തമിഴിലും കന്നഡയിലും നടി അരങ്ങേറ്റം കുറിച്ചു. 2018 ൽ റിലീസ് ചെയ്ത ‘ഖിലാഫത്ത്’ ആണ് ഭാമ അവസാനം അഭിനയിച്ച ചിത്രം. 2020 ജനുവരിയിൽ വിവാഹിതയായി. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്.



ഒരു മകളാണ് താരത്തിനുള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. ഇതിനിടെ ബിസിനസിലേക്കും ഭാമ ചുവടുവച്ചിരുന്നു. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ തുടങ്ങിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.