Click to learn more 👇

ഫാറ്റി ലിവര്‍ ചില്ലറക്കാരനല്ല; എന്താണ് ഫാറ്റി ലിവര്‍? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? കരള്‍ രോഗങ്ങള്‍ അകറ്റുന്നതിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം നാല് ഭക്ഷണങ്ങള്‍

പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നീ പ്രശ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉയര്‍ന്ന നിലയില്‍ ഇല്ലാത്തവര്‍ ഇന്ന് വളരെ വിരളമായിരിയ്ക്കും.

എന്നാല്‍ ഇപ്പോള്‍ അവര്‍ക്കിടെയിലേയ്ക്ക് കടന്നു ചെന്നിരിയ്ക്കുന്ന നാലാമനാണ് ഫാറ്റി ലിവര്‍.

ഫാറ്റി ലിവര്‍ പലരെയും അലട്ടുന്ന പ്രശ്നമാണ് എങ്കിലും ആരും അത് അത്ര കാര്യമാക്കാറില്ല. ഫാറ്റി ലിവര്‍ വ്യാപകവും ആശങ്കാജനകവുമായ ഒരു അവസ്ഥയാണ് എന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. ഇത് സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ സാധാരണമായി മാറുകയും വ്യക്തിയുടെ ആരോഗ്യത്തിന് കാര്യമായ ദോഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

എന്താണ് ഫാറ്റി ലിവര്‍? (What is Fatty Liver?)

കരള്‍ കോശങ്ങള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണവും എന്നാല്‍, ആശങ്കാജനകവുമായ അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിത ശൈലീ രോഗമാണ്. ഈ അവസ്ഥ അടുത്ത കാലത്തായി സാധാരണമായി മാറിയിട്ടുണ്ട്. ഫാറ്റി ലിവര്‍ എല്ലാവരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ചിലരില്‍ ഇത് കരള്‍ കോശങ്ങള്‍ക്ക് തകരാര്‍ വരുത്തുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിയ്ക്കും.

ഫാറ്റി ലിവര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?

1. അമിത ശരീരഭാരം

ഒരു വ്യക്തിക്ക് അമിത ശരീരഭാരം ഉള്ളപ്പോള്‍ അവരുടെ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുകയും അധിക കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടുകയും ചെയ്യും. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥയിലേയ്ക്ക് നയിയ്ക്കും.

2. മോശം ഭക്ഷണക്രമം.

അനാരോഗ്യകരമായ കൊഴുപ്പുകളും ധാരാളം പഞ്ചസാര ചേര്‍ന്നതും സംസ്കരിച്ച ഭക്ഷണവും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അമിതമായ കലോറി ഉപഭോഗവും അവശ്യ പോഷകങ്ങളുടെ അഭാവവും കൊഴുപ്പിനെ എരിയിയ്ക്കാനുള്ള കരളിന്‍റെ കഴിവിനെ ബാധിക്കും. ഇത് കരള്‍ കോശങ്ങള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് ഇടയാക്കുന്നു.

3. അമിതമായ മദ്യപാനം

മദ്യപാനം ഫാറ്റി ലിവറിന് കാരണമാകുന്ന ഒന്നാണ്. അമിതമായ മദ്യപാനം ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (AFLD) ലേക്ക് നയിക്കും. മിതമായ അളവില്‍ മദ്യം കഴിക്കുന്നത് പോലും കരളിന് ഹാനികരമാണ്.

4. അനിയന്ത്രിതമായ പ്രമേഹം

നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, പ്രമേഹത്തെ നന്നായി നിയന്ത്രിക്കുന്നില്ലെങ്കില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാം. ഇത് ഫാറ്റി ലിവറിന്‍റെ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.

5. മെറ്റബോളിക് സിൻഡ്രോം

അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന പഞ്ചസാരയുടെ അളവ്, അസാധാരണമായ ലിപിഡ് പ്രൊഫൈലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു കൂട്ടം അവസ്ഥയാണ് മെറ്റബോളിക് സിൻഡ്രോം. മെറ്റബോളിക് സിൻഡ്രോം ഉള്ള ആളുകള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഫാറ്റി ലിവര്‍ ചികിത്സിച്ച്‌ മാറ്റുവാന്‍ സാധിക്കുമോ?

ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച്‌ ഫാറ്റി ലിവര്‍ മരുന്നുകള്‍കൊണ്ട് ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കില്ല. ചിട്ടയായ പോഷക സമ്ബന്നമായ ഭക്ഷണക്രമം ഒന്ന് കൊണ്ട് മാത്രമേ ഫാറ്റി ലിവര്‍ ഭേദപ്പെടുത്താന്‍ സാധിക്കൂ.

ഫാറ്റി ലിവര്‍ രോഗാവസ്ഥ ഉള്ളവര്‍ ഭക്ഷണ കാര്യത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഫാറ്റി ലിവര്‍ രോഗാവസ്ഥ ഉള്ളവര്‍ മധുരമുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കൂടാതെ, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കാം. എണ്ണയിലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. സ്വയം ചികിത്സ ആപത്താണ്. അനാവശ്യമായി മരുന്നുകള്‍ കഴിയ്ക്കുന്നത് ഒഴിവാക്കുക.

പ്രത്യേകിച്ചും വേദന സംഹാരികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സോഫ്റ്റ്‌ ഡ്രിങ്ക്സ് കുടിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.

കരള്‍ രോഗങ്ങള്‍ അകറ്റുന്നതിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം നാല് ഭക്ഷണങ്ങള്‍

കരള്‍ രോഗങ്ങള്‍ ഇന്ത്യയില്‍ മരണനിരക്കില്‍ പത്താമത്തെ ഏറ്റവും സാധാരണമായ കാരണമാണെന്ന്

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) ചൂണ്ടിക്കാട്ടുന്നു. ചിക്കാഗോയില്‍ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച ഒരു സമീപകാല പഠനത്തില്‍ Non-Alcoholic Fatty Liver Disease ബാധിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച്‌ വിശദീകരിക്കുന്നു. ഉദാസീനമായ ജീവിതശൈലിയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ഗവേഷകര്‍ പറയുന്നത്.

നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനും (NAFLD) മറ്റ് കരള്‍ അവസ്ഥകള്‍ക്കും മറ്റൊരു പ്രധാന അപകട ഘടകമാണ് പ്രമേഹം. ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരള്‍, രക്തത്തില്‍ നിന്ന് ദോഷകരമായ വസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യുകയും പോഷകങ്ങളുടെ തകര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. കരളിനെ ആരോഗ്യകരമായി നിലനിര്‍ത്താൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്. 111111

1 വെളുത്തുള്ളി.

ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് വെളുത്തുള്ളി. വെളുത്തുള്ളി പതിവായി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവര്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായകമാണ്.

2 വാള്‍നട്ട്.

ഓക്സിഡേറ്റീവ് സ്ട്രെസ്, ഇൻസുലിൻ പ്രതിരോധം, വീക്കം എന്നിവ ഫലപ്രദമായി കുറയ്ക്കുന്നതിന് വാള്‍നട്ട് സഹായകമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വാല്‍നട്ട് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

3 ഫ്ളാക്സ് സീഡ്.

ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്ളാക്സ് സീഡ് കരളിന് സംരക്ഷണം നല്‍കുന്നതായി പറയുന്നു. ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തല്‍ഫലമായി, ഇത് കരളില്‍ അടിഞ്ഞുകൂടുന്നതും ആഗിരണം ചെയ്യുന്നതും തടയുന്നു.

4 ഓട്സ്.

ഓട്‌സില്‍ ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കരളിന് സംരക്ഷണം നല്‍കുന്നു. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ബീറ്റാ-ഗ്ലൂക്കൻ കരള്‍ തകരാറും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.