ഭര്‍ത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മുംബൈയിലെ ബാന്ദ്ര ഫോര്‍ട്ടിന് സമീപമുള്ള ബീച്ചില്‍ ഭര്‍ത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു സംഭവം.
ജ്യോതി സൊനാറെന്ന 27കാരിയും ഭര്‍ത്താവ് മുകേഷുമാണ് പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അപകട സമയത്ത് ദമ്ബതികളുടെ മൂന്ന് മക്കള്‍ കരയില്‍ നിന്ന് അലറിവിളിക്കുന്നത് വീഡിയോയില്‍ കാണാം. ജൂലൈ 9 നാണ് അപകടം ഉണ്ടായത്.
പാറക്കെട്ടിലിരുന്ന ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി ഇവര്‍ കടലിലേക്ക് വീഴുകയായിരുന്നു. മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റി. എന്നാല്‍, ജ്യോതിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവ സ്ഥലത്തെത്തി. 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.
A 27-year-old woman drowned in the sea at Bandstand in Bandra, Mumbai. This incident occurred on Sunday evening, July 9th. The woman was taking a selfie with her husband on a rock near the shore when a big wave came, sweeping her away into the water. @indiatvnews pic.twitter.com/rzxxI1RBC3