Click to learn more 👇

നോയിഡയില്‍ ഹിന്‍ഡോണ്‍ നദി കരകവിഞ്ഞൊഴുകി; 350 കാറുകള്‍ വെള്ളത്തില്‍ മുങ്ങി:- വീഡിയോ കാണാം


 ഗ്രേറ്റര്‍ നോയിഡയില്‍ 350 ഓളം വരുന്ന ഓണ്‍ലൈന്‍ ഒല ടാക്‌സി കാറുകള്‍ വെള്ളത്തില്‍ മുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ.പുറത്തുവിട്ടു.

അതിശക്തമായ മഴയെ തുടര്‍ന്ന് ഹിന്‍ഡോണ്‍ നദി കരകവിഞ്ഞൊഴുകിയതാണ് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായത്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നിരവധി വാഹനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

മഴയുടെ പശ്ചാത്തലത്തില്‍ നോയിഡ, ഗ്രേറ്റര്‍ നോയിഡയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്ലസ് ടു വരേയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നദി കരകഴിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ ഇത് പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതായും ജില്ലാ അധികൃതര്‍ വ്യക്തമാക്കി. നിരവധി പേര്‍ ദൂരെയുള്ള ബന്ധുവീടുകളിലേക്കും ക്യാമ്ബുകളിലേക്കും മാറിത്താമസിച്ചതായി അധികൃതരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.