Click to learn more 👇

സഹല്‍ അബ്ദുള്‍ സമദ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു, സ്ഥിരീകരിച്ച്‌ ക്ലബ്; പോകുന്നത് കൊല്‍ക്കത്ത ക്ലബിലേക്ക്


 തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേര്‍സ് താരം സഹല്‍ അബ്ദുള്‍ സമദ് ക്ലബ് വിട്ടു. കൊല്‍ക്കത്തല്‍ ക്ലബായ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സിലേക്കാണ് താരം പോവുക.

ഇക്കാര്യം കേരളാ ബ്ലാസ്റ്റേര്‍സ് സ്ഥിരീകരിച്ചു. പകരം പ്രീതം കൊട്ടാല്‍ കേരളാ ബ്ലാസ്റ്റേര്‍സിലേക്ക് വരും. രണ്ടര കോടി രൂപയാണ് മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സില്‍ പ്രതിഫലം എന്നാണ് വിവരം. ട്രാൻസ്ഫര്‍ ഫീ ആയി ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ച പ്രതിഭാധനനായ കളിക്കാരനാണ് സഹല്‍ അബ്ദുള്‍ സമദ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം 2018ലാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ അരങ്ങേറിയത്. യുഎഇയില്‍ കളി പഠിച്ച്‌ ഫുട്ബോളിലേക്ക് വരവറിയിച്ച താരം പിന്നീട് കേരളത്തിലെത്തി ബ്ലാസ്റ്റേഴ്‌സിനൊപ്പം ബൂട്ടണിയുകയായിരുന്നു. നിലവില്‍ കേരളാ ബ്ലാസ്റ്റേര്‍സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡ് സഹല്‍ അബ്ദുള്‍ സമദിന്റെ പേരിലാണ്. 92 മത്സരങ്ങളാണ് സഹല്‍ മഞ്ഞക്കുപ്പായത്തില്‍ കളിച്ചത്. ഇന്ത്യൻ ദേശീയ ടീമിലും പ്രധാന താരമായി സഹല്‍ മാറി.

ഇന്ത്യക്ക് വേണ്ടി 27 മത്സരങ്ങളില്‍ ഇതുവരെ മൂന്ന് ഗോളുകള്‍ സഹല്‍ നേടി. ഇന്ത്യൻ ഓസില്‍ എന്ന് വിളിപ്പേരുള്ള സഹലിനായി നാല് ഐഎസ്‌എല്‍ ക്ലബുകള്‍ രംഗത്തുണ്ടായിരുന്നു. 2025 വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സില്‍ കരാറുണ്ടായിരുന്നു. ഇത് അവസാനിപ്പിച്ചാണ് താരം മോഹൻ ബഗാനിലേക്ക് ചേക്കേറുന്നത്. ഐഎസ്‌എല്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലെ വമ്ബന്‍ പേരുകളിലൊന്നായി സഹല്‍ മാറി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.