ചെമ്ബക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിന് തീപിടിച്ചു. ഡ്രൈവറുടെ മനസാന്നിധ്യത്തിലും നാട്ടുകാരുടെ ഇടപെടലിലും ഒഴിവായത് വന്‍ ദുരന്തം.
നിറയെ യാത്രക്കാരുമായി ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ഒര്‍ഡിനറി ബസാണ് കത്തി നശിച്ചത്
ബസ്സിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് വലിയ ദുരന്തം
ബസിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കി
ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്
രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു
വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തീയണച്ചത്
ബസിന്‍റെ സീറ്റുകളുള്‍പ്പടെ ഉള്‍പ്പടെ ഉള്‍വശം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്
തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു