Click to learn more 👇

കെ എസ് ഇ ബിക്ക് പിന്നാലെ കെ എസ് ആര്‍ ടി സിക്കും പിഴയിട്ട് എം വി ഡി, നോട്ടീസ് നല്‍കിയത് സ്വിഫ്റ്റ് ബസിന്


 കെ.എസ്.ഇ.ബിക്ക് പിഴ ചുമത്തി വിവാദത്തിലായ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പുതുതായി പിഴ ചുമത്തിയത് കെ.എസ്.ആ‍ര്‍.ടി.സിക്ക്.

കെ.എസ്.ആ‍ര്‍.ടി.സി സ്വിഫ്ടിന്റെ ലക്ഷ്വറി ബസ് സര്‍വീസായ ഗജരാജിനാണ് എം.വി.ഡി പിഴ ചുമത്തിയത്. കൂളിംഗ് ഫിലിം ഒട്ടിച്ചതിനാണ് നടപടി.

കഴിഞ്ഞ മാസം 19ന് തിരുവനന്തപുരം കഴക്കൂട്ടം - കണിയാപുരം ദേശീയപാതയില്‍ വച്ചാണ് പിഴയിട്ടത്. 250 രൂപ പിഴയടയ്ക്കണമെന്ന് കാണിച്ച്‌ കെ.എസ്.ആര്‍.ടി.സിക്ക് നോട്ടീസയച്ചു. ബസിന്റെ പിറകുവശത്തെ ഗ്ലാസില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ടെന്നും ഇത് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എം.വി.ഡിയുടെ നടപടി. അതേസമയം പിഴത്തുക കെ.എസ്.ആ‍ര്‍,ടി.സി ഇതുവരെ അടച്ചിട്ടില്ല.

വയനാട്ടില്‍ തോട്ടിയുമായി പോയ കെ.എസ്.ഇ.ബിയുടെ വാഹനം എ,ഐ ക്യാമറയില്‍ കുടുങ്ങിയതിന് പിന്നാലെ 20,500 രൂപ പിഴ ചുമത്തിയിരുന്നു. തുടര്‍ന്ന് എം.വി.ഡി ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയത് വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയിലുള്‍പ്പടെ ഇത് സംബന്ധിച്ച്‌ പോര് നടക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.