Click to learn more 👇

ആന്ധ്ര തീരത്ത് 25 അടി നീളമുള്ള തിമിംഗലം; ജഡത്തിനു മുകളിൽകയറി ഫോട്ടോയെടുത്ത് ജനങ്ങള്‍: വീഡിയോ കാണാം


 ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നീല തിമിംഗലം കരയ്ക്കടിഞ്ഞു. 25 അടിയിലേറെ നീളവും അഞ്ച് ടണ്ണോളം ഭാരവുമുള്ള കുഞ്ഞ് തിമിംഗലമാണ് കരക്കടിഞ്ഞത്.

വ്യാഴാഴ്ചയാണ് ശ്രീകാകുളത്തെ മേഘവരം ബീച്ചില്‍ തിമിംഗലം പ്രത്യക്ഷപ്പെട്ടത്. അപൂര്‍വ കാഴ്ച കാണാൻ വൻ ആള്‍ക്കൂട്ടമാണ് ബീച്ചില്‍ എത്തിയത്.

ആന്ധ്രപ്രദേശിലെ കടല്‍ക്കരയില്‍ തമിംഗലം കരയ്ക്കടിയുന്നത് അപൂര്‍വമാണ് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് തിമിംഗലത്തെ കാണുന്നത്. അതിനിടെ നീല തിമിംഗലത്തെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി സമീപ ഗ്രാമങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തുകയാണ്. ചിലര്‍ മീനിന്റെ മുകളില്‍ കയറി നിന്ന് ചിത്രങ്ങള്‍ എടുത്തുന്ന വിഡിയോയും പുറത്തുവന്നു. ‌

ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലങ്ങള്‍. 200 ടണ്ണോളം ഭാരം വരെ ഇവയ്ക്കുണ്ടാകും. 33 ആനകള്‍ക്ക് സമമാണ് ഇത്. കൂടാതെ ചെറിയ കാറിന്റെ അത്ര വലിപ്പം ഇതിന്റെ ഹൃദയത്തിനുണ്ടാകും. ഒരു ടണ്ണോളം വരുന്ന ഭക്ഷണം ആമാശയത്തില്‍ ഒരേ സമയം സൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫെഡറേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.