Click to learn more 👇

ലക്ഷ്യമിട്ടത് നഗരത്തില്‍ ആക്രമണ പരമ്ബരകള്‍ സൃഷ്ടിക്കാന്‍: സ്ഫോടക വസ്തുക്കളുമായി അഞ്ച് ഭീകരര്‍ പിടിയില്‍


 ബംഗളൂരു: നഗരത്തിലുടനീളം ആക്രമണ പരമ്ബരകള്‍ നടത്താൻ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ ബംഗളൂരുവില്‍ പിടിയിലായി.

സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി സി ബി) ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് സ്ഫോടക വസ്തുക്കളും നിരവധി മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്.നഗരത്തില്‍ സ്‌ഫോടനം നടത്താൻ ചിലര്‍ പദ്ധതിയിടുന്നതായി സിസിബിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.

അറസ്റ്റിലായ അഞ്ച് പേര്‍ക്കും 2017ലെ ഒരു കൊലപാതക കേസിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭീകരപ്രവര്‍ത്തകരായ ചിലരുമായി പ്രതികള്‍ സമ്ബര്‍ക്കം പുലത്തുകയും അവരില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള പരിശീലനം നേടിയതെന്നുമാണ് കരുതുന്നത്. പ്രതികള്‍ക്ക് മറ്റുചിലരുടെ സഹായം ലഭിച്ചെന്നും കരുതുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.