Click to learn more 👇

സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോയില്‍ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചു


  സ്കൂള്‍ കുട്ടികളുമായി വന്ന ഓട്ടോയില്‍ പന്നി ഇടിച്ച്‌ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയുടെ ഡ്രൈവര്‍ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ഓടംതോട് ഭാഗത്ത് നിന്നും സ്കൂള്‍ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയില്‍ കരിങ്കയം പള്ളിക്ക് സമീപം വച്ച്‌ പന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് നിസാര പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മംഗലംഡാമിലെ ഹെല്‍ത്ത്‌ വിഷൻ മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.