Click to learn more 👇

500 രൂപ പിഴ ചുമത്തിയത് ഹെല്‍മറ്റ് വെക്കാതെ ഓട്ടോ ഓടിച്ചെന്ന കുറ്റത്തിന്; ഹെല്‍മറ്റ് വെച്ച്‌ ഡ്രൈവറുടെ പ്രതിഷേധം; വീഡിയോ കാണാം


 ഹെല്‍മെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് പൊലീസ് വക 500 രൂപ പിഴ. വിചിത്രമായ പിഴയ്ക്ക്, ഹെല്‍മറ്റ് വെച്ച്‌ ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രതിഷേധിച്ചത്.

തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.

KL20R 6843 എന്ന ഓട്ടോറിക്ഷയ്ക്കെതിരെയാണ് പൊലീസിന്‍റെ വിചിത്രമായ പിഴ ലഭിച്ചത്. ഹെല്‍മെറ്റ് വെക്കാതെ വാഹനം ഓടിച്ചതിനാണ് സഫറുള്ളയ്ക്ക് 500 രൂപ പിഴ അടയ്ക്കാൻ ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3 ആണ് പിഴ അടയ്ക്കാണ് ചലാൻ ലഭിച്ചത്. അതായത് എഐ ക്യാമറയൊക്കെ വരുന്നതിന് മുൻപ്, നേരിട്ട് കണ്ടാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്.

പൊലീസിന് തെറ്റിയതാവും എന്ന് കരുതി പിഴയടച്ചിരുന്നില്ല. എന്നാല്‍ തുടര്‍നടപടികളുണ്ടാവുമെന്ന് നോട്ടീസ് വന്നതോടെയാണ് ഹെല്‍മെറ്റ് വണ്ടിയോടിച്ച്‌ പ്രതിഷേധിക്കാൻ സഫറുള്ള തീരുമാനിച്ചത്. 

പൊതുവില്‍ ഓട്ടോ ഡ്രൈവര്‍മാരോട് പൊലീസ് മോശമായാണ് പെരുമാറ്റത്തിലും സഫറുള്ളയ്ക്ക് പരാതിയുണ്ട്. ബാലരാമപുരം സ്വദേശി ഷെമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. അതേസമയം, ചലാൻ അടിച്ചിരിക്കുന്നത് തങ്ങളല്ലെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ട്രാഫിക് യൂണിറ്റില്‍ വിളിച്ചെങ്കിലും മറുപടിയില്ല. 

ക്ലറിക്കല്‍ പ്രശ്നമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. പരാതി നല്‍കിയാല്‍ പിഴ ഒഴിവാക്കുമെന്നും പറയുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.